twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ മിണ്ടിയില്ലല്ലോ? ആ യോഗത്തിലും പങ്കെടുത്തില്ല! സംശയവുമായി സിദ്ദിഖും? കാണൂ!

    |

    നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിത സംഘടന രൂപീകരിച്ചത്. താരസംഘടനയായ എഎംഎംഎ ഉള്ളപ്പോള്‍ വനിതകള്‍ക്കായി മറ്റൊരു സംഘടന രൂപീകരിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുന്‍നിര അഭിനേത്രികളടക്കം നിരവധി പേരായിരുന്നു ഇത്തരത്തിലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെയാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്ന് വരെ പറഞ്ഞായിരുന്നു ചിലരെത്തിയത്. നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പമുള്ള സംഘടനയാണിത്. ഇന്നസെന്റിന് പിന്നാലെ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റ യോഗത്തിലാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. അംഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടിയും സുഹൃത്തുക്കളും സംഘടന വിട്ടിരുന്നു.

    ദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയുംദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയും

    ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും നടിമാരുടെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. മൂന്ന് തവണ ഇതേക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുകയാണെന്നും പറഞ്ഞാണ് ഇവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പത്രസമ്മേളനം നടത്തിയത്. മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു ഇവര്‍. അന്നത്തെ യോഗത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. ഡബ്ലിസിസിക്ക് മറുപടിയുമായി സിദ്ദിഖും കെപിഎസി ലളിതയും രംഗത്തെത്തിയിട്ടുണ്ട്.

    ദിലീപിന്റെ മീനൂട്ടിയല്ല മറ്റൊരു മീനാക്ഷി! ലാല്‍ ജോസാണ് കണ്ടുപിടിച്ചത്! പാട്ടില്‍ ഞെട്ടിച്ചു! കാണൂ!ദിലീപിന്റെ മീനൂട്ടിയല്ല മറ്റൊരു മീനാക്ഷി! ലാല്‍ ജോസാണ് കണ്ടുപിടിച്ചത്! പാട്ടില്‍ ഞെട്ടിച്ചു! കാണൂ!

    മഞ്ജു വാര്യര്‍ വരാത്തതെന്താ?

    മഞ്ജു വാര്യര്‍ വരാത്തതെന്താ?

    പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, രേവതി, പത്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, അര്‍ച്ചന പദ്മിനി തുടങ്ങി നിരവധി പേരാണ് അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വനിതാ സംഘടന രൂപീകരിക്കുമ്പോള്‍ മഞ്ജു വാര്യര്‍ മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് സംഘടനയുടെ യോഗങ്ങളിലൊന്നും താരത്തെ കണ്ടിരുന്നില്ല. വാര്‍ത്താസമ്മേളനത്തിലും താരം പങ്കെടുത്തിരുന്നില്ല. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു.

    അമ്മയിലുണ്ട്

    അമ്മയിലുണ്ട്

    മഞ്ജു വാര്യര്‍ ഇപ്പോഴും അമ്മയുടെ മെമ്പറാണെന്നും സജീവമാണെന്നും എന്തുകൊണ്ട് ഡബ്ലുസിസിയുടെ യോഗത്തില്‍ പങ്കെടുത്തില്ലെന്നും സിദ്ദിഖ് ചോദിച്ചിരുന്നു. കെപിഎസി ലളിതയും ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളിലും താരത്തിന് വിയോജിപ്പുണ്ടെന്നും അതാണ് ഇപ്പോഴത്തെ മൗനത്തിന് പിന്നിലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇടയ്ക്ക് താരം വനിതാ സംഘടനയില്‍ നിന്നും രാജി വെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു.

    അവസരം മുടക്കിയോ?

    അവസരം മുടക്കിയോ?

    നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനായ ദിലീപ് പലരുടെയും അവസരം മുടക്കിയെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ത്തുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തമാക്കണം. ഏത് സിനിമയിലാണ് അഭിനയിപ്പിക്കാതിരുന്നത്. ഏത് സംവിധായകനോടും നിര്‍മ്മാതാവിനോടുമാണ് താരം അത്തരത്തിലൊരു കാര്യം ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കണമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

    കാര്യങ്ങളില്‍ വ്യക്തത വരുത്തട്ടെ

    കാര്യങ്ങളില്‍ വ്യക്തത വരുത്തട്ടെ

    ദിലീപ് തന്റെ അവസരം മുടക്കിയെന്ന പരാതി നടിക്കുണ്ടെങ്കില്‍ അവര്‍ അക്കാര്യത്തെക്കുറിച്ച് തുറന്നുപറയണം. കേവലം ആരോപണത്തിനും അപ്പുറത്ത് വ്യക്തതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും അങ്ങനെ വരുമ്പോള്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.

    മഞ്ജു വാര്യരുടെ അസാന്നിധ്യം

    മഞ്ജു വാര്യരുടെ അസാന്നിധ്യം

    ഇടക്കാലത്ത് വെച്ച് മഞ്ജു വാര്യര്‍ വനിതാ സംഘടനയുമായി അകന്ന കാര്യത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ കൃത്യമായ കാരണത്തെക്കുറിച്ചുള്ള വിവരം ലഭ്യമല്ലായിരുന്നു. രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ താരം സ്വീകരിച്ച നിലപാടില്‍ അതൃപ്തി അറിയിച്ച് മറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താരം സംഘടനയില്‍ നിന്നും അകന്നതും.

    മോഹന്‍ലാലിന്റെ പിന്തുണ

    മോഹന്‍ലാലിന്റെ പിന്തുണ

    നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കെത്തിയപ്പോള്‍ മോഹന്‍ലാല്‍ ശക്തമായ പിന്തുണയായിരുന്നു മഞ്ജു വാര്യറിന് നല്‍കിയത്. രണ്ടാം വരവില്‍ കൂടുതല്‍ ചിത്രങ്ങളിലും നായകനായെത്തിയതും അദ്ദേഹമായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളിലുള്‍പ്പടെ താരത്തെ നായികയാക്കിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മോഹന്‍ലാലിന്റെ ഇടപെടലുകളായിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്.

    നേതൃനിരയിലെ ഭിന്നിപ്പ് പരസ്യം

    നേതൃനിരയിലെ ഭിന്നിപ്പ് പരസ്യം

    അമ്മയുടെ നേതൃനിരയിലെ പല കാര്യങ്ങളോടും വിയോജിപ്പാണെന്ന് വനിതാ സംഘടന പറഞ്ഞിരുന്നു. മോഹന്‍ലാലിനെ മാറ്റുന്നതോടെ തീരുന്നതല്ല പല കാര്യങ്ങളും. അദ്ദേഹം വ്യക്തിപരമായി നടിക്കൊപ്പമാണെന്നും എന്നാല്‍ ജനറല്‍ ബോഡിയില്‍ അല്ലാതെ തീരുമാനമെടുക്കാനാവില്ലെന്നും പറഞ്ഞതായും താരങ്ങള്‍ പറഞ്ഞിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പല കാര്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടത്. ജഗദീഷിന്റെ പത്രക്കുറിപ്പ് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം. ജഗദീഷ് അമ്മയുടെ ഔദ്യോഗിക വക്താവാണോയെന്നറിയില്ലെന്നും ട്രെഷററാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ പത്രക്കുറിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അംഗങ്ങളില്‍ നിന്നും അനുമതി നേടിയിരുന്നുവെന്ന് ജഗദീഷ് പറഞ്ഞതോടെയാണ് നേതനിരയിലെ ഭിന്നിപ്പ് പരസ്യമായത്.

    English summary
    Manju Warrier's absence in WCC press mee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X