അങ്ങനെ അത് കഴിഞ്ഞു, മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

By Aswathi

അങ്ങനെ അത് കഴിഞ്ഞു കിട്ടി. മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞു. ഇരുവരുടെയെും വിവാഹ മോചനം എറണാകുളം കുടുംബ കോടതി അംഗീകരിച്ചു. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മഞ്ജുവും ദിലീപും കോടതിയെ അറിയിച്ചിരുന്നു. ഏക മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടാന്‍ സമ്മതമാണെന്ന് മഞ്ജു നേരത്തെ അറിയിച്ചതാണ്. ആ പ്രണയ വിവാഹത്തിലൂടെ ഒന്നു കൂടെ കണ്ണോടിക്കാം...

സിനിമ പോലെ ജിവിതം

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

സിനിമയും ജീവിതവും രണ്ടും രണ്ടാണെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ കമലിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ പ്രണയ ചിത്രം പോലെയായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതവും. അത്രയ്ക്കും സംഭവ ബഹുലമായ ജീവിതം.

ഇരുവരും സിനിമയിലേക്ക്

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

കമലിന്റെ അസോസിയേറ്റ് ആയി സിനിമയിലെത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങളിലൂടെ പിടിച്ചുകയറി നായകനിരയിലെത്തി. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്ന് മോഹന്റെ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജുവും സിനിമയിലെത്തി.

സല്ലാപമാണ് എല്ലാത്തിനും തുടക്കം

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

മഞ്ജുവിന്റെ ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അവള്‍ നായികയായി. നായകനായി ദിലീപും. ദിലീപിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ചിത്രമായിരുന്നു സല്ലാപം.

പ്രണയത്തിലേക്ക്

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

1997-ല്‍ ആയിരുന്നു സല്ലാപം തിയറ്ററിലെത്തിയത്. പെട്ടെന്നു തന്നെ ഈ ജോടികള്‍ മലയാളികളുടെ ഇഷ്ടപ്പെട്ടവരായി മാറി. പിന്നീടു വന്ന കുടമാറ്റത്തിലും അവര്‍ പ്രണയജോടികളായി. കാമറയ്ക്കു മുന്നിലെ പ്രണയം അപ്പോഴേക്കും അവരുടെ ഹൃദയത്തിലേക്കും പടര്‍ന്നിരുന്നു

ഗോസിപ്പു കോളങ്ങള്‍ നിറഞ്ഞു

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

എന്നാല്‍ മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഈ പ്രണയം ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രണയവാര്‍ത്തയെ രണ്ടുപേരും ആദ്യം നിഷേധിച്ചു. അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിലൊക്കെ പ്രണയ വാര്‍ത്തകള്‍ സ്ഥിരം സ്ഥാനം പിടിച്ചിരുന്നു.

മഞ്ജുവിന്റെ വളര്‍ച്ച

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

പെട്ടന്നായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച. കന്‍മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഈ പുഴയും കടന്ന്, ദയ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങളിലൂടെ അവര്‍ നായികമാരുടെ മുന്‍നിരയിലെത്തി. അത്ര പെട്ടെന്നു വളര്‍ച്ച നേടാന്‍ ദിലീപിനു കഴിഞ്ഞതുമില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ ഇവരുടെ പ്രണയം ശരിക്കും ചൂടുപിടിച്ചു.

 വിവാഹിതരായി

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

1998 ഒക്ടോബര്‍ 20ന് ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് രണ്ടുപേരും വിവാഹിതരായി. അത് എല്ലാവരെയും ഞെട്ടിച്ചൊരു വിവാഹമായിരുന്നു. ബന്ധുക്കളൊന്നും പങ്കെടുത്താത്ത, സുഹൃത്തുക്കള്‍ മാത്രമുള്ള വിവാഹം.

മാതൃകാ ദമ്പതികള്‍

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

എല്ലാവരെയും കൊതിപ്പിക്കുന്നൊരു ജീവിതമായിരുന്നു ദിലീപ് - മഞ്ജുവിന്റെത്. വിവാഹശേഷം അവര്‍ അഭിനയം മതിയാക്കി. മീനാക്ഷിയുടെ അമ്മയായി. ജീവിതം നല്ലരീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് അത് സംഭിച്ചത്

സ്വരചേര്‍ച്ചകള്‍ വന്നു തുടങ്ങി

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

അങ്ങനെ പോവുമ്പോഉഴാണ് മറ്റൊരു നടിയുടെ പേരുമായി ചേര്‍ത്ത് ദിലീപിനെതിരെ ഗോസിപ്പ് ഇറങ്ങുന്നത്. ആ ഗോസിപ്പായിരുന്നു അവരുടെ ജീവിതത്തിലെ വില്ലനായതും. പിന്നീട് അകല്‍ച്ചയുടെ നാളുകള്‍

മഞ്ജു തിരിച്ചുവന്നു

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

2012 ല്‍ ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ച് മഞ്ജു നൃത്തവേദിയിലേക്കു തിരിച്ചെത്തി. പിന്നീട് സിനിമയിലേക്കു തിരിച്ചെത്തുകയാണെന്നും പറഞ്ഞു. 213ല്‍ അമിതാഭ് ബച്ചനോടൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച് മഞ്ജു കാമറയ്ക്കു മുന്നിലുംതിരിച്ചെത്തി. മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയം തുടര്‍ന്നു.

അങ്ങനെ അത് സംഭവിച്ചു

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു

2014 ജൂലായ് 24ന് ഇരുവരും വിവാഹമോചനത്തിനു കുടുംബകോടതിയില്‍ അപേക്ഷ നല്‍കി. ഇതാ ഇന്ന് (31-01-2015) ആ വിധി വന്നു. മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ മോചനം എറണാകുളം കുടുംബ കോടതി അംഗീകരിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X