മഞ്ജുവിന്റെയും ദിലീപിന്റെയും വേര്‍പിരിയല്‍, ഭാവനയ്ക്ക് നഷ്ടം?
മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞു രണ്ട് വഴിയ്ക്ക് പോയി. എന്നാല്‍ ഇവരുടെ വേര്‍പാടു കൊണ്ട് നഷ്ടം സംഭവിച്ചിരിക്കുന്ന നടി ഭാവനയ്ക്കാണത്രെ. പാവത്തിനിപ്പോള്‍ സിനിമകളൊന്നും ലഭിയ്ക്കാത്തതിന് പ്രധാന കാരണം ഇവരുടെ വേര്‍പിരിയലാണെന്നാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിലുള്ള പ്രശ്‌നത്തില്‍ ഭാവന മഞ്ജു വാര്യരുടെ പക്ഷത്തായിരുന്നു നലനിന്നിരുന്നത്. ഇത് ദിലീപിന് ഭാവനയോട് ശത്രുതയുണ്ടാക്കിയത്രെ. നേരിട്ടും അല്ലാതെയും ഭാവനയ്ക്ക് വന്ന പല അവസരങ്ങളും ദിലീപ് ഇല്ലാതാക്കിയെന്നാണ് കേള്‍ക്കുന്നത്.

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെയിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. ഭാഹ്യസമ്മര്‍ദ്ദങ്ങള്‍ ശ്യാമപ്രസാദിന്റെ അടുത്ത് നടക്കാത്തതുകൊണ്ടോ എന്തോ ഇവിടെ ഭാവനയ്ക്ക് ലഭിച്ചു. തമിഴിലും കന്നടയിലുമൊക്കെ പുതിയ താരങ്ങള്‍ തള്ളിക്കയറിയതോടെ അവിടെയും അവസരങ്ങള്‍ ലഭിയ്ക്കാതെയായി.
വൈശാഖിന്റെ കസിന്‍സില്‍ നിഷാ അഗര്‍വാള്‍ ചെയ്ത വേഷത്തിലേക്ക് ഭാവനയെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നുപോലും. എന്നിട്ടിപ്പോള്‍ നടന്‍ വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ടെലിഫിലിമില്‍ അഭിനയിക്കുകയാണ് ഭാവന.
ഭാവനയെ കൂടാതെ, ദിനേശ് പണിക്കര്‍, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പെണ്ണുകാണല്‍ എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിമിന്റെ കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാമെന്ന് വിഷ്ണുവിനോട് അങ്ങോട്ട് പറയുകയായിരുന്നത്രെ.


Click it and Unblock the Notifications