മഞ്ജുവിനെയും ദിലീപിനെയും ഷൈന്‍ ടോമും മോഹന്‍ലാലും രക്ഷിച്ചു!
വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടി ഉള്ളതുകൊണ്ട് തങ്ങളുടെ വിവാഹ മോചനത്തിന് സ്വകാര്യത അനുവദിക്കണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപ് എത്ര തന്നെ കോടതിയോട് കേണപേക്ഷിച്ചാലും 'ഇപ്പോഴത്തെ' മാധ്യമ ധര്‍മ്മം അതിന് അനുവദിക്കില്ലല്ലോ.
പക്ഷെ മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ മോചനത്തെ കുറിച്ചുള്ള ഇഴകീറിയ പരിശോധന നടത്താന്‍ മധ്യമങ്ങള്‍ ഇത്തവണ മുതിര്‍ന്നില്ല. അതിന് നന്ദി പറയേണ്ടത് മാധ്യമങ്ങളോടോ കോടതിയോടോ അല്ല, മോഹന്‍ലാലിനോടും ഷൈന്‍ ടോം ചാക്കോയോടുമാണ്.

ഷൈന്‍ ടോമിനെ കൊക്കൈയിന്‍ കേസിന് പിടിച്ചതും മോഹന്‍ലാലിന്റെ ലാലിസം തകര്‍ന്നടിഞ്ഞതും മഞ്ജുവിനെയും ദിലീപിനെയും രക്ഷിച്ചു. മഞ്ജു-ദിലീപ് വിവാഹമോചനത്തെക്കാള്‍ വാര്‍ത്താമൂല്യമുള്ള രണ്ട് വിഷയങ്ങള്‍ ലഭിച്ചപ്പോള്‍ മാധ്യമ കണ്ണുകള്‍ അങ്ങോട്ടേയ്ക്ക് തിരിഞ്ഞു.
എന്തൊക്കെ പറഞ്ഞാലും മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ മോചനത്തില്‍ പിഴിഞ്ഞെടുക്കാന്‍ കഴിയുന്നതത്രെയും രണ്ട് വര്‍ഷമായി മാധ്യമങ്ങള്‍ എടുത്തിട്ടുണ്ട്. വേര്‍ പിരിഞ്ഞതോടെ എല്ലാം അവസാനിച്ചെതെന്ന് കരുതിയതുകൊണ്ടോ, ഇപ്പോഴത്തെ വാര്‍ത്താ കച്ചവടത്തിന്റെ ആവശ്യകതകൊണ്ടോ എന്തായാലും ഇത്തവണ മഞ്ജുവും ദിലീപും രക്ഷപ്പെട്ടു.


Click it and Unblock the Notifications










