മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിക്കുന്നു??

By Aswathi

മലയാള സിനിമാ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് മഞ്ജു വാര്യര്‍ - ദിലീപ് വിവാഹ മോചനം. മലയാളി പ്രേക്ഷകരില്‍ ഒരു തരത്തില്‍ ഈ വേര്‍പിരിയില്‍ വേദനയുണ്ടാക്കിയിരുന്നു. പ്രതീക്ഷിക്കാത്തതെല്ലാം സംഭവിക്കുന്ന മേഖലയാണ് സിനിമ. അതെ ഇവിടെയും പ്രതീക്ഷിക്കാത്തതൊന്ന് സംഭവിക്കുന്നു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ജീവിതത്തിലല്ലെന്ന് ആദ്യമേ പറയാം. സല്ലാപം എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജുവും ദിലീപും ആദ്യമായി ഒന്നിക്കുന്നത്. അതിലൂടെ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു.

manju-dileep

പിന്നീട് ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, കുടമാറ്റം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. 1997 ല്‍ അഭിനയിച്ച കുടമാറ്റത്തിന് ശേഷം മഞ്ജുവും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്നതിന് പുറമെ വിവാഹ മോചനത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന മലയാളത്തിലെ ആദ്യത്തെ താരദമ്പതികളും ഒരു പക്ഷെ ദിലീപും മഞ്ജുവും ആയിരിക്കും.

ഒരു നവാഗത സംവിധായകന്റെ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. പക്ഷെ മറ്റൊന്നുണ്ട്, ചിത്രത്തില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തിലാണെത്തുന്നതെന്ന് അറിയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X