ഭര്‍ത്താവ് അധികപ്പറ്റോ.. മഞ്ജു വാര്യര്‍ വിധവയാണെന്ന്... 15 കാരിയുടെ അമ്മ ?

By Rohini

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ തിരഞ്ഞെടുത്ത മിക്ക കഥാപാത്രങ്ങള്‍ക്കും ഭര്‍ത്താവ് ഒരു അധികപ്പറ്റായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ ഭര്‍ത്താവുമായുള്ള വിയോജിപ്പായിരുന്നെങ്കില്‍ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ ഭര്‍ത്താവിന്റെ ക്രൂരതയും വിവാഹ മോചനവുമൊക്കെയായിരുന്നു വിഷയം.

ആടിയും പാടിയും പ്രണയിച്ചും മോഹന്‍ലാലും മഞ്ജു വാര്യരും; ചിത്രങ്ങള്‍ എത്ര മനോഹരം...

ഇപ്പോഴിതാ, മഞ്ജു വീണ്ടും അത്തരം ചിത്രത്തിലേക്ക് തന്നെ പോകുന്നു. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജുവിന്റെ കഥാപാത്രത്തിന് ഭര്‍ത്താവില്ല. വിധവയായ സ്ത്രീയായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.

മഞ്ജുവിന്റെ കഥാപാത്രം

മഞ്ജുവിന്റെ കഥാപാത്രം

വളരെ സാധാരണക്കാരിയായ സുജാത എന്ന വിധവയെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ചെങ്കല്‍ചൂള സ്വദേശിയായ സുജാത 15 വയസ്സുകാരിയുടെ അമ്മയാണ്. മകളെ വളര്‍ത്താന്‍ പാര്‍ട്ട് ടൈം ജോലിയും മറ്റും ചെയ്യുന്ന അമ്മയാണ് സുജാത.

വ്യത്യസ്തമായിരിയ്ക്കും

വ്യത്യസ്തമായിരിയ്ക്കും

എന്ന് കരുതി സുജാത വളരെ സീരിയസായ കഥാപാത്രമായിരിയ്ക്കില്ല എന്നും കേള്‍ക്കുന്നു. തിരിച്ചുവരവില്‍ മഞ്ജു ചെയ്യുന്ന സാധാരണ കഥാപാത്രമായിരിക്കുമ്പോഴും പണ്ടത്തെ മഞ്ജുവിന്റെ ചുറുചുറുപ്പുണ്ടാവുമത്രെ.

 ചിത്രീകരണം പുരോഗമിയ്ക്കുന്നു

ചിത്രീകരണം പുരോഗമിയ്ക്കുന്നു

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സഹായിയായ ഫാന്റം പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂര്‍ണമായുമൊരു കുടുംബ ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

മഞ്ജു തിരക്കിലാണ്

മഞ്ജു തിരക്കിലാണ്

നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യര്‍. മോഹന്‍ലാലിനൊപ്പമുള്ള വില്ലനും, കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമാണ് പുതിയ ചിത്രം. ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഉടയോനിലും മഞ്ജുവാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X