മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ആംസ്റ്റര്‍ഡാമില്‍

By Aswathi

മഞ്ജു വാര്യര്‍ തിരിച്ചുവരവിനൊരുങ്ങിയതു മുതല്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മഞ്ജുവിന്റെ പുതിയ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളായിരുന്നു ആദ്യമാദ്യം വന്നിരുന്നത്. പിന്നാലെ ഓരോ സിനിമയില്‍ നിന്നും മഞ്ജുവിന്റെ പേര് വെട്ടുന്നതാണ് കണ്ടത്. അതിനിടയില്‍ ദിലീപുമായി വേര്‍പിരിയുന്ന വാര്‍ത്തയും ശക്തമായിരുന്നു. ഒടുവില്‍ വാര്‍ത്തയായത് പാസ്‌പോര്‍ട്ടില്‍ നിന്നും മഞ്ജു ദിലീപിന്റെ പേര് വെട്ടി അച്ഛന്റെ പേരെഴുതി എന്നാണ്.

കുടുംബ പ്രശ്‌നം എന്തോ ആകട്ടെ. മഞ്ജു ഇപ്പോള്‍ തന്റെ ആരാധകരുമായി ഏറെ അടുത്തു കഴിഞ്ഞു. പതിനാല് വര്‍ഷം സിനിമയിലോ, ജനക്കൂട്ടത്തിന് മുന്നിലോ മുഖം കാണിക്കാത്ത മഞ്ജു ഇപ്പോള്‍ പല പല സ്റ്റേജ് ഷോകളിലും സജീവമാണ്. എല്ലാം ഒന്ന് മാറ്റിവച്ച് ഇപ്പോള്‍ പ്രിയ സുഹൃത്ത് ഗീതു മോഹന്‍ദാസിനൊപ്പം അവധി ചെലവഴിക്കുകയാണ് മഞ്ജു. റൊട്ടര്‍ ഡാമിലും ആംസ്റ്റര്‍ ഡാമിലും ഗീതുവിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ മഞ്ജു തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.

Manju Warrier, Geethu Mohandas

റൊട്ടര്‍ഡാം ഫിലീം ഫെസ്റ്റിവലിനെത്തിയതാണ് ഇരുവരും. മഞ്ജുവും ഗീതു മോഹന്‍ദാസും വെള്ളിത്തിരയില്‍ മാത്രമല്ല സുഹൃത്തുക്കള്‍. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നതും ഒരുമിച്ച്. പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്ക് വയ്ക്കുന്നതും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും ഇവര്‍ക്കിടയില്‍ മാത്രം. സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോഴുള്ള ഒരുമിച്ചുള്ള യാത്രകളാണ് ആ അടുപ്പം കൂട്ടിയത്.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. നിരുപമ രാജീവ് എന്ന യുഡി ക്ലര്‍ക്കായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X