മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല, മഞ്ജു വാര്യരാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്? വാർത്തയിലെ സത്യമെന്ത്?
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒടിയനായിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ മഞ്ജു വാര്യര്‍ ചിത്രം. ഇനി മോഹന്‍ലാലിനൊപ്പം തന്നെ ലൂസിഫര്‍, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്.

സിനിമയില്‍ സജീവമാണെങ്കിലും അതിനിടെ നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഹകരിച്ച് മഞ്ജു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഇത്തവണയും മഞ്ജുവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. പകരം പ്രചാരണത്തിന് മഞ്ജു സജീവമാകാനാണ് സാധ്യത. കോണ്‍ഗ്രസ് നേതൃത്വമോ നടിയോ ഇതുവരെ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ യാതൊരു റിപ്പോര്‍ട്ടുകളും പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ മഞ്ജു വാര്യര്‍ ഇതിനെ കുറിച്ച് വ്യക്തമായൊരു തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications