»   » മഞ്ജു വാര്യര്‍ ലേഡി മോഹന്‍ലാല്‍: ഉണ്ണികൃഷ്ണന്‍

മഞ്ജു വാര്യര്‍ ലേഡി മോഹന്‍ലാല്‍: ഉണ്ണികൃഷ്ണന്‍

Posted By:
Subscribe to Filmibeat Malayalam

ഊഹാപോഹങ്ങള്‍ക്കൊടുവില്‍ നടി മഞ്ജുവാര്യര്‍ ഒരു പരസ്യ ചിത്രത്തിലൂടെ സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകര്‍. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ മഞ്ജു ഇപ്പോള്‍ 14 വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ചില താരവിവാഹങ്ങളുടെ വീഡിയോയിലും ആല്‍ബങ്ങളിലുമല്ലാതെ അടുത്തകാലം വരെ മഞ്ജുവിനെ കാണാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അടുത്തിടെ നൃത്തരംഗത്തേയ്ക്ക് മടങ്ങിയെത്തിയ മഞ്ജു ചില ഫോട്ടോഷൂട്ടുകളിലും മറ്റും പങ്കെടുക്കുകയും ഒടുവില്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായി കരാറില്‍ ഒപ്പിടുകയും ചെയ്തിരിക്കുകയാണ്.

മലയാളത്തില്‍ മഞ്ജുവിനെ നായികയാക്കി ചിത്രമെടുത്ത എല്ലാ സംവിധായകരും മഞ്ജുവിന്റെ അഭിനയമികവിനെ പ്രശംസിച്ചിട്ടുണ്ട്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും മറിച്ചൊരു അഭിപ്രായമില്ല. മഞ്ജു വാര്യര്‍ സൂപ്പര്‍താരം മോഹന്‍ലാലിന് സമമാണെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരെ മോഹന്‍ലാലിനോട് ഉപമിച്ചുകൊണ്ട് ഉണ്ണികൃഷ്ണന്‍ ഉത്തരം നല്‍കിയത്.

മലയാളം സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു അഭിനേത്രിയാണ് മഞ്ജു. അവര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അഭിനയശൈലിയ്ക്ക് ഉടമയാണ്. വളരെ ചെറിയ പ്രായത്തിലാണ് കാമ്പുള്ള ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത്. മഞ്ജു മോഹന്‍ലാലിന് തുല്യയാണ്- ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പതിനാലുവര്‍ഷത്തെ ഇടവേള മഞ്ജുവെന്ന അഭിനേത്രിയുടെ കഴിവുകള്‍ മുരടിപ്പിച്ചിട്ടുണ്ടാകില്ലേ എന്ന് ചോദിയ്ക്കുമ്പോള്‍ കഴിവ് എന്നെങ്കിലും തുരുമ്പെടുക്കുമോയെന്ന മറുചോദ്യമാണ് ഉണ്ണികൃഷ്ണന്‍ ഉന്നയിച്ചത്.

English summary
Director B Unnikrishnan said that actress Manju Warrier is a female equivalent to Superstar Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam