എന്തിനായിരുന്നു മഞ്ജു വാര്യരുടെ വിശദീകരണ കുറിപ്പ് ?

By Meera Balan

കൊച്ചി: ദിലീപുമായുള്ള വിവാഹബന്ധം വേര്‍പിരിയുന്നതിനെപ്പറ്റി വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റുമായി മഞ്ജുവാര്യരെത്തിയതിന് പിന്നിലെ രഹസ്യമെന്ത്?14 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിയ്ക്കുന്നതിനെപ്പറ്റിയാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കുന്നത്. സ്വന്തം കൈപ്പടിയില്‍യില്‍ എഴുതിയ മൂന്ന് പേജ് കുറിപ്പിലൂടെയാണ് മഞ്ജുവിന്റെ വിശദീകരണം.

തന്‍റെ സുഹൃത്തുക്കളെ പഴിയ്ക്കരുതെന്ന് മഞ്ജു കുറിപ്പില്‍ ആവര്‍ത്തിയ്ക്കുന്നുണ്ട്.തന്റെ ദുഖങ്ങളിലെല്ലാം ഒപ്പം നിന്ന സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്. സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതാമേനോന്‍ എന്നിവരെ തന്റെ വിവാഹമോചനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തരുതെന്നും മഞ്ജുവാര്യര്‍. ദിലീപുമായി വേര്‍പിരിയുന്നതിന് പിന്നില്‍ സുഹൃത്തുക്കളെല്ലെന്നും മഞ്ജു.

Manju

തുടര്‍ന്നുള്ള തന്‍റെ കലാജീവിത്തിലും ഒപ്പം നിന്ന സുഹൃത്തുക്കളുടെ ജീവിതത്തിലും ദിലീപോ മറ്റുളളവരോ ഭീഷണിയാകുമെന്ന ഭയം മഞ്ജുവിനുണ്ടോ എന്നതും അവ്യക്തം. മഞ്ജു-ദിലീപ് ബന്ധം വഷളാകുന്നതിന് പിന്നില്‍ സിനിമയിലെ ചിലര്‍ തന്നെയാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹമോചനം വ്യക്തിപരമാണെന്ന് പറയുന്ന മഞ്ജു കുറിപ്പില്‍ ഒരിടത്ത് പോലും വിവാഹമോചനത്തിന്‍റെ കാരണങ്ങളെപ്പറ്റി പരാമര്‍ശിയ്ക്കുന്നില്ലെന്നും ശ്രദ്ധേയം.

മാത്രമല്ല വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കാന്‍ എത്തിയപ്പോള്‍ താരങ്ങള്‍ കരഞ്ഞത് വാര്‍ത്തയായിരുന്നു. മഞ്ജുവിന്‍റെ കത്തിലും ദിലീപിനോടുള്ള സ്നേഹവും വേര്‍പിരിയുന്നതിന്‍റെ നൊന്പരവും ഫേസ്ബുക്കിലെ കുറിപ്പിലും പ്രകടമാണ്.

ദിലീപിന്റെ തുടര്‍ന്നുള്‌ല ജീവിതത്തില്‍ അദ്ദേഹമെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും നല്ലതുമാത്രമുണ്ടാകട്ടെ. ദിലീപിന്റെ കലാ ജീവിത്തില്‍ ഇനിയും ഉയരങ്ങള്‍ ഉണ്ടാകട്ടെയെന്നും മഞ്ജുവാര്യര്‍ ആശംസിയ്ക്കുന്നു. മകള്‍ക്ക് അച്ഛനോടുള്ള സ്‌നേഹം വ്യക്താമായി അറിയാമെന്നും അതിനാല്‍ തന്നെ മകള്‍ അച്ഛനോടൊപ്പം ജീവിയ്‌ക്കെട്ടെ. അമ്മ എന്നും അവളുടെ വിളിപ്പാടകലെയുണ്ടാകും.

മകളോടും ദിലീപിനോടും ഇപ്പോഴും പരിഭവമില്ലാത്ത മഞ്ജു വിവാഹാമോചനത്തിന്‍റെ വക്കില്‍ എത്തിയത് എന്തിനെന്നത് അവ്യക്തം. ഒരു പക്ഷേ ഈ ബന്ധത്തെ തകര്‍ക്കാന്‍ മറ്റാരെങ്കിലും ശ്രമിച്ചരുന്നോ?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X