മഞ്ജുവിനോട് നേരിട്ട് സംസാരിയ്ക്കൂ..ലൈവ് ചാറ്റ്
കൊച്ചി: മഞ്ജു വാര്യരോട് നേരിട്ട് സംസാരിയ്ക്കാന്‍ അവസരം. ഫേസ് ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് മഞ്ജുവിനോട് ലൈവ് ചാറ്റ് നടത്താം. മെയ് 14 ന് വൈകിട്ട് നാല് മണിമുതല്‍ ഞാന്‍ നിങ്ങളോട് നേരിട്ട് സംസാരിയ്ക്കാനെത്തുന്നു എന്നാണ് മഞ്ജു വാര്യര്‍ തന്റെ ഓഫിഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
മഞ്ജുവുമായി സംസാരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഈ https://www.facebook.com/theManjuWarrier/app_142371818162ലിങ്കില്‍ ലോഗിന്‍ ചെയ്യണമെന്നാണ് താരം പറയുന്നത്. തന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യുവിന്റെ വിശേഷങ്ങളാണ് ചാറ്റില്‍ മഞ്ജു വാര്യര്‍ പറയുക

മെയ് 16 നാണ് ഹൗ ഓള്‍ഡ് ആര്‍ യു റിലീസ് ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആണ്് ചിത്രത്തിന്റെ സംവിധായകന്‍. നിരുപമ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മഞ്ജു ചിത്രത്തില്‍ അഭിനയിക്കുന്നത്.
കൃത്യം നാല് മണി മുതല്‍ തന്നെ മഞ്ജുവിന്റെ ലൈവ് ചാറ്റ് ഇവന്റ് ആരംഭിച്ചു. മഞ്ജു വാര്യരുമായി നേരിട്ട് സംസാരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇതൊരു നല്ല അവസരമാണ്. മഞ്ജുവുമായി സംസാരിയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?


Click it and Unblock the Notifications











