ഇത്രയും വലിയ ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് മഞ്ജു വാര്യര്‍!

By Nimisha

മലയാളികളുടെ എക്കാലത്തെ.ും പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലൂടെ ഇത്രയും വലിയ സൗഭാഗ്യമാണ് തന്നെ കാത്തിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു വാര്യര്‍. ആമിയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുരളി ഗോപി , ടൊവിനോ തോമസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിദ്യ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്.

ആമിയിലൂടെ ഇത്രയും വലിയ സൗഭാഗ്യമാണ് തന്നെ കാത്തിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂരില്‍ നടന്ന റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് ശേഷമാണ് താരം സന്തോഷം പങ്കുവെച്ചിട്ടുള്ളത്. ഫെസ്റ്റിവലിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Manju warrier

നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോൾ എനിക്ക്‌ കൂടുതൽ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം! എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവൻ അവർ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X