ജീവിതത്തെ ജയിച്ച നായികയാണ്, പൃഥ്വിരാജിനും അഭിനന്ദനം
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രചോദനമായി നടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ജീനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം...
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രചോദനമായി നടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ജീനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലാണ് ഭാവന നായികയായി അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്‍. തല കുനിയ്ക്കാതെ ധൈര്യമായി വീണ്ടും സ്‌ക്രീനില്‍ എത്തിയ നടിയെ പിന്തുണച്ച് സിനിമാ ലോകവുമുണ്ട്.
അഭിമാനത്തോടെ ജോലിയ്ക്ക് തിരിച്ച് വന്ന പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. മുറിവേറ്റ ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പറഞ്ഞത്.
malayalam film malayalam cinema malayalam movie news manju warrier facebook bhavana മലയാളം സിനിമ മഞ്ജു വാര്യര്‍ ഫേസ്ബുക്ക് ഭാവന


Click it and Unblock the Notifications