»   »  അനൂപ് മേനോന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍, കാണൂ!

അനൂപ് മേനോന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍, കാണൂ!

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്ന അനൂപ് മേനോന്‍ സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. അതിനിടയിലാണ് ആരാധകരെ സന്തോഷപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. അഭിനയം മാത്രമല്ല എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അനൂപ് മേനോന്‍. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വീണ്ടും താരം തിരക്കഥ ഒരുക്കുകയാണ്.

പ്രണയകഥയുമയാണ് ഇത്തവണയും താരം എത്തുന്നത്. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ മഞ്ജു വാര്യരാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. പുതിയ സിനിമയ്ക്ക് ആശംസ നേര്‍ന്നതിനോടൊപ്പമാണ് താരം ടൈറ്റില്‍ പുറത്തുവിട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്.

Manju Warrier, Anoop Menon

പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ അനൂപ് മേനോൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ TITLE സന്തോഷത്തോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നുവെന്ന കുറിപ്പിനോടൊപ്പമാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുള്ളത്.

English summary
Manju Warrier announces Anoop Menon's next film title.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam