»   » എന്തിനാണ് കമ്മട്ടിപ്പാടത്തിന് പ്രായപരിധി നിശ്ചയിച്ചത്? മഞ്ജു വാര്യര്‍

എന്തിനാണ് കമ്മട്ടിപ്പാടത്തിന് പ്രായപരിധി നിശ്ചയിച്ചത്? മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍-രാജീവ് രവി കമ്മട്ടിപ്പാടം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമാ ലോകത്ത് നിന്ന് പലരും ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപും ചിത്രം കണ്ട് ടീമിന് അഭിനന്ദനം അറിയിച്ചു. അസാധരണമായ ഒരു ചിത്രമാണെന്നും അഭിനേതാക്കള്‍ അവരുടെ വേഷങ്ങള്‍ ഏറ്റവും മികച്ചതായി അവതരിപ്പിച്ചിട്ടുണ്ടെന്നും അനുരാഗ് കശ്യാപ് പറഞ്ഞു.

ഇതാ മഞ്ജു വാര്യരും കമ്മട്ടിപ്പാടം കണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. കമ്മട്ടിപ്പാടം കണ്ടുവെന്നും അതിനെ സിനിമ എന്ന് പറയുന്നതിനേക്കാള്‍ അനുഭവം എന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നത്- മഞ്ജു വാര്യര്‍. അഭിനേതക്കളുടെ പ്രകടനത്തെയും സംവിധായകന്‍ രാജീവ് രവിയെയും മഞ്ജു അഭിനന്ദിച്ചു.

manjuwarrier

ദുല്‍ഖര്‍, വിനായകന്‍,മണികണഠന്‍ എന്നിവരുടെ അഭിനയം അസാധാരണം തന്നെ. രാജീവ് രവിയെന്ന സംവിധായകനെ കുറിച്ച് പറയാന്‍ തന്റെ ഭാഷ അപൂര്‍ണമാണെന്നും മഞ്ജു പറഞ്ഞു. അതിനൊപ്പം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയ 'എ' സര്‍ട്ടിഫിക്കറ്റിനെ കുറിച്ചും മഞ്ജു പറഞ്ഞു. ഇപ്പോഴും തനിക്ക് മനസിലാകുന്നില്ല എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന്.

എന്തിനാണ് ചിത്രത്തിന് പ്രായപരിധി നിശ്ചയിക്കുന്നത്. കമ്മട്ടിപ്പാടം എല്ലാവരും കാണേണ്ട ചിത്രം തന്നെയാണ്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണൂ...

English summary
Manju Warrier facebook post about Kammattipaadam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam