വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് മഞ്ജു വാര്യര്‍! വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍!!
കഴിഞ്ഞ വര്‍ഷമെത്തിയ വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഒടിയന്‍. ബിഗ് റിലീസായി ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തിയ ഒടിയന് ആദ്യദിനം നെഗറ്റീവ് റിവ്യൂസായിരുന്നു ലഭിച്ചത്. പ്രധാനമായും മഞ്ജു വാര്യരുടെ ഒരു ഡയലോഗിനെ ഏറ്റ് പിടിച്ചായിരുന്നു ട്രോളന്മാര്‍ രംഗത്തെത്തിയത്. രണ്ടാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ മാറി തുടങ്ങിയിരുന്നു.
ഒടിയന്മാരുടെ കഥയെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മുന്‍വിധിയോടെ പോയില്ലെങ്കില്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു സിനിമയാണിതെന്നാണ് റിപ്പോര്‍ട്ട്. ബജറ്റിലൊരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. സിനിമയെ കുറിച്ച് നല്ല അഭിപ്രായം വന്നതോടെ അതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യരിപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ തുറന്ന് പറച്ചില്‍.

മഞ്ജുവിന്റെ വാക്കുകള്‍..
ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു.
ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!


Click it and Unblock the Notifications