»   » ഒരുപാട് പ്രതീക്ഷയോടെ അതങ്ങ് പൂര്‍ത്തിയാക്കിയെന്ന് മഞ്ജു വാര്യര്‍

ഒരുപാട് പ്രതീക്ഷയോടെ അതങ്ങ് പൂര്‍ത്തിയാക്കിയെന്ന് മഞ്ജു വാര്യര്‍

By: Nihara
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. കന്‍മദത്തിന് ശേഷം ഇതാദ്യമായാണ് താരത്തിന് മികച്ച സ്ത്രീപ്രാതിനിധ്യമുള്ള ചിത്രം ലഭിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 15 കാരിയായ മകളുടെ അമ്മയായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്. ജില്ലാ കലക്ടറായി മംമ്തയും ഈ ചിത്രത്തിലുണ്ട്.

ഭാര്യ സുചിത്രയ്ക്ക് സാരി ഉടുപ്പിച്ചു കൊടുക്കാറുണ്ടെന്ന് മോഹന്‍ലാല്‍, അതും ഷേപ്പ് ഒപ്പിച്ച്!!

കാളിദാസന്‍റെ പൂമരത്തെക്കുറിച്ച് ഇനി തള്ളണ്ട, ചിത്രം തിയേറ്ററുകളിലേക്ക്.. അതിഥിയായി ഈ താരങ്ങളും

തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലും മറ്റ് പ്രദേശങ്ങളിലുമായാണ് ഉദാഹരണം സുജാത ചിത്രീകരിച്ചിട്ടുള്ളത്. നടന്‍ ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജാതയായി മാറുന്നതിന് മേക്കപ്പ് വേണ്ടെന്ന് നേരത്തെ തന്നെ മഞ്ജു വാര്യര്‍ അറിയിച്ചിരുന്നു.

Manju Warrier

18 വര്‍ഷത്തിനു ശേഷമാണ് മഞ്ജു വാര്യരും നെടുമുടി വേണുവും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നെടുമുടി വേണുവിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഉദാഹരണം സുജാതയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം മഞ്ജു വാര്യര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്.

English summary
Manju Warrier facebook post about Udaharanam Sujatha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam