For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓസ്‌ട്രേലിയയില്‍ ആടിയും പാടിയും മഞ്ജു വാര്യര്‍, പരിപാടിക്കിടയില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസ്, കാണൂ!

  |

  മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ സിനിമയില്‍ മാത്രമല്ല മാസ്മരിക പ്രകടനവുമായെത്തി വേദിയെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. ഒരുകാലത്ത് സ്റ്റേജ് ഷോകളില്‍ സ്തിരം സാന്നിധ്യമായിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീണ്ടും ആ പതിവ് തുടരുകയാണ്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം നല്ലൊരു നര്‍ത്തകി കൂടിയാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍

  അമ്മമഴവില്ലില്‍ അഡാര്‍ ഐറ്റവുമായി മഞ്ജു വാര്യര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രവചിച്ചിരുന്നു. സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലാണ് താരം ഇപ്പോള്‍. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ ഗായികയായ മഞ്ജരി പങ്കുവെച്ചിരുന്നു. മോഡേണ്‍ ലുക്കിലുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു, ചിത്രങ്ങള്‍ കാണൂ!

  ഓസ്‌ട്രേലിയന്‍ ട്രിപ്പ്

  ഓസ്‌ട്രേലിയന്‍ ട്രിപ്പ്

  ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കുകയാണ് മഞ്ജു വാര്യര്‍. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം വിദേശത്തേക്ക് പോയത്. ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ടാമൂഴം, പൃഥ്വിരാജിന്റെ ലൂസിഫര്‍ തുടങ്ങിയ സിനിമകളാണ് താരത്തിന്റെ ലിസ്റ്റിലുള്ളത്.

  നൊസ്റ്റാള്‍ജിയയുമായി ഫേസ്ബുക്കില്‍

  നൊസ്റ്റാള്‍ജിയയുമായി ഫേസ്ബുക്കില്‍

  മെല്‍ബണിലെ ട്വല്‍വ് അപ്പോസ്ലെവിലെത്തിയപ്പോള്‍ ആകെ നൊസ്റ്റാള്‍ജിക്കായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കാതലര്‍ ദിനം സിനിമയിലെ എന്നവിലേ അഴകേ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു. എആര്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഈ സ്ഥലത്തിന്റെ പ്രകൃതി രമണീയതയെക്കുറിച്ച് വാചാലയായതിനോടൊപ്പം ഗാനവും ആലപിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

  പതിവിന് വിപരീതമായി

  പതിവിന് വിപരീതമായി

  ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ടെങ്കിലും അത്ര സജീവമല്ല ലേഡി സൂപ്പര്‍ സ്റ്റാര്‍. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഏതെങ്കിലും വിഷയത്തില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കാനുമാണ് താരം ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഇടയ്ക്ക് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് രസകരമായൊരു പാട്ടുമായി താരം എത്തിയിട്ടുള്ളത്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ആരാധകര്‍ സംഭവം ഏറ്റെടുത്തിരുന്നു.

  ഫീനിക്‌സ് പക്ഷിയെപ്പോലെ

  ഫീനിക്‌സ് പക്ഷിയെപ്പോലെ

  പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുന്ന താരത്തിന് ഇനിയും മികച്ച അവസരങ്ങള്‍ ലഭിക്കട്ടെയെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. പുതിയ ഫോട്ടോ സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ ആമിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ മഞ്ജു ചേച്ചി, ഇങ്ങനെയുള്ള ചേച്ചിയെയാണ് ഞങ്ങള്‍ക്കാവശ്യമെന്നാണ് മറ്റുചിലര്‍ കുറിച്ചിട്ടുള്ളത്.

  ശക്തമായ ആരാധകപിന്തുണ

  ശക്തമായ ആരാധകപിന്തുണ

  വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധി അനുഭവിച്ചിരുന്ന സമയത്ത് ശക്തമായ ആരാധകപിന്തുണയാണ് മഞ്ജു വാര്യറിന് ലഭിച്ചത്. അനാവശ്യമായ ഭാവപ്രകടനമോ എടുത്തുചാട്ടമോ ഇല്ലാതെ വിമര്‍ശനങ്ങളോട് വളരെ സംയമനം പാലിച്ച് നില്‍ക്കുകയായിരുന്നു താരം. ദിലീപുമായുള്ള വിവാഹം വേര്‍പെടുത്തുമ്പോള്‍ അന്യോന്യം പഴി ചാരാതെയാണ് ഇരുവരും പിരിഞ്ഞത്. അച്ഛനൊപ്പം പോകാനാണ് മകള്‍ക്ക് താല്‍പര്യമെന്നറിയിച്ചപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു താരം.

  ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

  ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

  നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. പതിവിന് വിപരീതമായി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതും അഭിനയസാധ്യതയുള്ളതുമായ കഥാപാത്രങ്ങളെയാണ് താരത്തിന് ലഭിച്ചത്. തിരിച്ചുവരവിലാണ് കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് താനും കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് താരം വ്യക്തമാക്കിയിരുന്നു.

  വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു

  വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു

  വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ ശക്തമായ വെല്ലുവിളികളും താരത്തെ കാത്തിരുന്നിരുന്നു. അവയെ വിജയകരമായി തരണം ചെയ്യുമ്പോഴും വിവാദങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ഇടയ്ക്ക് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായി താരം എത്തുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താന്‍ സ്വപനത്തില്‍പ്പോലും കരുതുന്നില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്.

  മോഹന്‍ലാലിനെ അനുകരിച്ചു

  മോഹന്‍ലാലിനെ അനുകരിച്ചു

  മോഹന്‍ലാലിന്റെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍. ഇരുവരും ഒന്നിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇത് കൂടാതെ മോഹന്‍ലാലിനെ പരസ്യമായി വേദിയില്‍ അനുകരിച്ചിരുന്നു താരം. മോഹന്‍ലാല്‍ സദസ്സിലിരിക്കുമ്പോള്‍ വേദിയില്‍ വെച്ച് മഞ്ജു വാര്യര്‍ അദ്ദേഹത്തെ അനുകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു.

  മോഹന്‍ലാല്‍ സിനിമയിലും നായികയായി

  മോഹന്‍ലാല്‍ സിനിമയിലും നായികയായി

  മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളും സുപ്രധാന സംഭവങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയത് മഞ്ജു വാര്യരായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  മഞ്ജു വാര്യരുടെ പാട്ട് കാണേണ്ടേ?

  മഞ്ജു വാര്യരുടെ പാട്ട് കാണൂ

  English summary
  Manju Warrier facebook video getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X