twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ തോറ്റല്ല മടങ്ങുന്നത്യയ!! അരുണിമയുടെ വിയോഗത്തിൽ മഞ്ജുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

    |

    മലയാളി ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലാക്കി സംഭവമായിരുന്നു അരുണമായുടെ വിയോഗം. ക്യാൻസർ എന്ന മഹാരോഗത്തെ ചിരിച്ചു കൊണ്ട് ധൈര്യമായി നേരിട്ട അരുണിമ എല്ലാവർക്കും ഒരു മാതൃകയാണ്. ആ പുഞ്ചിര എല്ലാവർക്കും തിരികെ വരുമെന്നുള്ള ഒരു പ്രതീക്ഷ നൽകിയിരുന്നു. ആ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് കൊച്ച അമൃത ഹോസ്പിറ്റലിൽവെച്ച് പത്തനംതിട്ട സ്വദേശിയായ അരുണിമ മരണത്തിന് കീഴടങ്ങിയത്.

    manju warrier

    ലൈവിൽ വന്ന്   നീണ്ട  മുടി മുറിച്ച് എംഎസ് ധോണിയിലെ സാക്ഷി !! ഇത്രയും വേണ്ടായിരുന്നെന്ന്  പ്രേക്ഷകർ, മുടി മുറിയ്ക്കാൻ ഒരു കാരണമുണ്ട്...ലൈവിൽ വന്ന് നീണ്ട മുടി മുറിച്ച് എംഎസ് ധോണിയിലെ സാക്ഷി !! ഇത്രയും വേണ്ടായിരുന്നെന്ന് പ്രേക്ഷകർ, മുടി മുറിയ്ക്കാൻ ഒരു കാരണമുണ്ട്...

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അരുണിമയെ കുറിച്ചുളള മഞ്ജുവിന്റെ ഹൃദയസ്പർശിയായ കുറിപ്പാണ്. കേരള കാൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാൻസറിനെ സധൈര്യം നേരിട്ട ഒരു പെൺകുട്ടി. ഒരു പാട് പേർക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവിൽ അവൾ യാത്ര പറയുന്നു. പ്രിയപ്പെട്ട പെൺകുട്ടീ... നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം- മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

    ഐപിഎല്ലിന് ഒരു ചെറിയ ഇടവേള!! പ്രിയതമയ്ക്ക് സർപ്രൈസ്  പാർട്ടിയുമായി  കോലി,  വെടിവെച്ച് വീഴ്ത്തി അനുഷ്കഐപിഎല്ലിന് ഒരു ചെറിയ ഇടവേള!! പ്രിയതമയ്ക്ക് സർപ്രൈസ് പാർട്ടിയുമായി കോലി, വെടിവെച്ച് വീഴ്ത്തി അനുഷ്ക

    അപ്രതീക്ഷിതമായിട്ടാണ് അരുണിമയുടെ ജീവിതത്തിലേയ്ക്ക് ക്യാൻസർ കടന്നു വന്നത്.പല്ലു വേദനയുടേയും പനിയുടേയും രൂപത്തിലായിരുന്നു ആസുഖം ആരംഭിച്ചിത്. സ്ക്യാനിങ്ങിലാണ് കുടലിനുള്ളിലെ അണുബാധ കണ്ടെത്തിയത്. നാലാം സ്റ്റേജിലായിരുന്നു അസുഖം ക്യാൻസറാണെന്ന് കണ്ടെത്തിയത്. ആദ്യ കീമോയിൽ പൊട്ടിപ്പോയ കുടലിൽ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. ഇത് തുടർ ചികിത്സയെ ബാധിച്ചിരുന്നു. രണ്ടു മാസ കാലാവധി മാത്രമാണ് ഡോക്ടർമാർ അരുണിമയുടെ ജീവിതത്തിന് നൽകിയത്. എന്നാൽ പിന്നീട് അരുണിമയുടെ ജീവിതത്തിൽ വൻ മാറ്റമാണ് സൃഷ്ടിച്ചത്. കിടപ്പിലായിരുന്ന അരുണിമ ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കുകയും സ്വന്തമായി കാർ ഡ്രൈവ് ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരു മടങ്ങി വരവിന് പ്രതീക്ഷ നൽകിയിരുന്നു. ഡോക്ടർമാരുടെ വിധിയെഴുത്ത് മറികടന്ന് എട്ട് മാസം കൂടി ജീവിച്ചിട്ടാണ് അരുണിമ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുന്നത്.

    English summary
    manju warrier fastbook post about arunima
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X