അമ്മയെ വെള്ളം കുടിപ്പിച്ച് നായികമാർ പറന്നു!! മഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾ എവിടെ, ഇതു കാണൂ

‘അമ്മ’ വിവാദത്തിലെ നായികമാരെല്ലാം അമേരിക്കയിലേക്ക്

താരസംഘടനയായ അമ്മയിൽ‌ വിവാദങ്ങൾ ചൂട് പിടിക്കുന്നു. ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന നടപടിയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ജൂൺ 24 മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ അധികാര സമിതി അധികാരമേറ്റിരുന്നു. ഇതിനു പിന്നാലെ ചേർന്ന എക്സ്ക്യൂട്ടിവ് യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അമ്മയുടെ ഈ തിരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

മലയാള സിനിമയിലെ വനിത സംഘടന ഡബ്യൂസിസിയിലെ അംഗങ്ങൾ ദിലീപിന്റെ അമ്മയിലെ പ്രവേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ നിലപാട് പരസ്യമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നെ സാംസ്കരിക ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് റിമ, ഗീതു മോഹൻദാസ്, ഭവന , രമ്യ നമ്പീശൻ എന്നിവർ അമ്മയിൽ നിന്ന് രാജിവെച്ചിരുന്നു. നടിമാരകുടെ രാജി സമൂഹത്തിൽ ചൂടുള്ള ചർച്ചയായിരിക്കുകയാണ്. എന്നാൽ ഡബ്യൂസിസിയിലെ നായികമാരെല്ലാം എവിടെ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.

താരങ്ങൾ അമേരിക്കയിൽ

താരങ്ങൾ അമേരിക്കയിൽ

രാജി വിവാദം കത്തിപ്പടരുമ്പോൾ ഡബ്യൂസിസിയിലെ നടിമാർ എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വനിത സംഘടന നടിമാർ അവാർഡ് ഷോയുമായി ബന്ധപ്പെട്ട് ഇപ്പോൾ അമേരിക്കയിലാണ്. ജൂലൈ 20 വരെ ഇവർ അമേരിക്കയിൽ ഉണ്ടാകും. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനാണ് തരങ്ങൾ അമേരിക്കയിൽ എത്തിയിരിക്കുന്നത്. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, പാർവതി എന്നിവരെല്ലാം വിവിദ ഷോകളുമായി ബന്ധപ്പെട്ട് ഇപ്പോൾ അമേരിക്കയിലുണ്ട്.

രാജി കൂട്ടായി എടുത്ത തീരുമാനം

രാജി കൂട്ടായി എടുത്ത തീരുമാനം

ജൂൺ 24 നുളള അമ്മയുടെ യോഗത്തിനു ശേഷം ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയും മറ്റ് പാരവാഹികളുമായി ബീനപോൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് നാലു നടിമാർ രാജിവെയ്ക്കാൻ തീരുമാനിച്ചത്. കൂടാതെ മഞ്ജു, പാർവതി തൽക്കാലം അമ്മയിൽ നിന്ന് രാജിവയ്ക്കേണ്ടെന്നും ഇവർ തീരുമാനിച്ചിട്ടുണ്ട്.

 തീരുമാനങ്ങളൊല്ലാം ഒന്നിച്ചെടുത്തു

തീരുമാനങ്ങളൊല്ലാം ഒന്നിച്ചെടുത്തു

വിവാദവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും വനിത സംഘടനയിലെ അംഗങ്ങൾ ഒന്നിച്ച് ആലോചിച്ചെടുക്കുകയായിരുന്നു. എന്താണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യേണ്ടത് എന്നുവരെ കൂട്ടായിട്ടാണ് തീരുമാനം എടുത്തത്. കൂടാതെ അച്ഛൻ മരിച്ചതിന്റെ പ്രായാസത്തിനെ തുടർന്ന് തൽക്കാലം ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യില്ലെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. പരസ്പര ധാരണയോടു കൂടിയാണ് ഇവർ പരിപാടികൾക്കായി പോയതെന്നും തുടർന്ന് വിഷയത്തെ കുറിച്ച് പ്രതികരിക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്.

മഞ്ജുവിന്റെ  പ്രതികരണം

മഞ്ജുവിന്റെ പ്രതികരണം

നടിമാരുടെ രാജിയും തുടർന്നുള്ള വിവാദവുമായി ബന്ധപ്പെട്ട സിനിമ സാംസ്കാരിക മേഖലയിലുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാവരും തങ്ങളുടെ അഭിപ്രായവും അറിയിച്ചിരുന്നു. കൂടാതെ ദിലീപിന്റെ തിരിച്ചു വരവിനെ ചൊല്ലിയുള്ള അമ്മയുമായി നടക്കുന്ന അഭിപ്രായഭിന്നതകളെ കുറിച്ച് താരങ്ങൾ തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് അറിയുന്നത്. അമ്മയിൽ നിന്നും വനിത താരങ്ങൾ രാജിവെച്ചതിന്റെ പശ്ചാത്തലത്തിൽ ഡബ്യൂസിസിയുടെ ഭാഗമയ താരങ്ങളുടെ നിലപാട് ഏറെ ശ്രദ്ധേയമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X