മഞ്ജു വാര്യരുടെ പ്രതിഫലം 50 ലക്ഷം രൂപ!
മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയകഴിവ് മലയാളികള്‍ അംഗീകരിച്ചതാണ്. മികച്ച അഭിനേത്രി തന്നെ. അതുകൊണ്ടാണല്ലോ വെറും നാല് വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടനടിയായി മാറിയ മഞ്ജു തിരിച്ചുവരുന്നെന്ന് കേട്ടപ്പോള്‍ ഇത്രയങ്ങ് സന്തോഷിച്ചത്. പ്രേക്ഷകര്‍ മാത്രമല്ല സംവിധായകരും നിര്‍മാതാക്കളും നല്ല സിനിമ സ്വപ്‌നം കാണുന്ന എല്ലാവരും സന്തോഷിച്ചു.
എന്നാല്‍ തിരുച്ചുവരവില്‍ മഞ്ജുവിന് ഓഫറുകള്‍ നല്‍കിയ പല നിര്‍മാതാക്കളും സവിധായകരും പിന്മാറുകയാണെന്നാണ് കേല്‍ക്കുന്നത്. കാരണം മറ്റൊന്നുമല്ല. മഞ്ജുവിന്റെ പ്രതിഫലം തന്നെ. മോഹന്‍ലാലിനെയും മഞ്ജുവിനെയും ജോഡികളാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന് മഞ്ജു വലിയ പ്രിതിഫലമാണ് കൈപ്പറ്റുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ തുക വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴല്ലെ അറിഞ്ഞത്, 50 ലക്ഷം രൂപയാണത്രെ താരത്തിന് പ്രതിഫലം.

മറ്റ് നടിമാരുടെ പ്രതിഫലം 25നും 40നും ഇടയില്‍ നില്‍ക്കുമ്പോഴാണ് മഞ്ജു അമ്പത് ലക്ഷം കൈപ്പറ്റുന്നത്. സാറ്റലൈറ്റ് റേറ്റിന്റെ കാര്യത്തില്‍ ചാനലുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്രയും വലിയ തുക നല്‍കി മഞ്ജുവിനെ നായികയാക്കണോ എന്ന് പല നിര്‍മാത്താക്കളും ചിന്തിച്ചു തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. മാത്രമല്ല കഴിവുള്ള ഒരുപാട് നടികള്‍ ഇപ്പോള്‍ മലയാളത്തിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ടല്ലോ.
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനൊപ്പം വീണ്ടും സ്‌ക്രീനിലെത്തിയതോടെയാണ് മഞ്ജു തന്റെ പ്രതിഫലം കൂട്ടിയത്. കൂടാതെ ഐശ്വര്യ റായ്‌ക്കൊപ്പവും അഭിനയ്ച്ചു. ഇതും താരത്തിന്റെ ഡിമാന്റ് കൂട്ടി. മഞ്ജുവിന്റെ തിരിച്ചുവരവില്‍ പ്രഖ്യാപിച്ചിരുന്ന പല ചിത്രങ്ങളും പ്രഖ്യാപനത്തില്‍ തന്നെ നില്‍ക്കുകയാണെന്നതും ഒന്നിന്റെയും പോസ്റ്റര്‍ ജോലികളോ ഫോട്ടോഷൂട്ടുകളോ ഒന്നും നടന്നില്ലെന്നതും റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന നിലയിലേക്കാണ് കൊണ്ടു പോകുന്നത്.


Click it and Unblock the Notifications