മഞ്ജു വാര്യര്‍ക്കും ലൈസന്‍സ് കിട്ടി
മഞ്ജുവാര്യര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടി എന്ന് പറഞ്ഞപ്പോള്‍ ആദ്യം കേട്ട ചോദ്യം അപ്പോള്‍ ഇതുവരെ താരത്തിന് ഡ്രൈവിങ് അറിയില്ലായിരുന്നോ എന്നായിരുന്നു. എന്തായാലും മഞ്ജുവിന് ഡ്രൈവിങ് ലൈസന്‍സ് കിട്ടി. ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മഞ്ജു തന്നെയാണ് ആരാധകരെ അറിയിച്ചത്.
തന്റെ പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ തരുന്ന സന്ദേശം പോലെ ജീവിതത്തില്‍ ആഗ്രഹിച്ചത് നേടാന്‍ പ്രായം ഒരു തടസ്സമെല്ലന്ന തിരിച്ചറിവാണ് ഈ ഡ്രൈവിങ് ലൈസന്‍സ് എന്ന് മഞ്ജു ഫേസ്ബുക്കിലെഴുതി.

ആത്മാര്‍ത്ഥമായി എന്തെങ്കിലും ആഗ്രഹിച്ചാല്‍ എത്രവൈകിയും അത് നമുക്ക് കിട്ടുമെന്ന് മഞ്ജു പറയുന്നു. ആള്‍കള്‍ നോക്കികൊണ്ടിരിക്കെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തത് വല്ലാത്ത അനുഭവമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്റെ നായകന്‍. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരുപമ എന്ന വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.


Click it and Unblock the Notifications











