»   » ദിലീപ് വിവാദം തുടരുന്നതിനിടെ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക് !

ദിലീപ് വിവാദം തുടരുന്നതിനിടെ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക് !

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയതാരം ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. സിനിമകളില്‍ പോലും കണ്ടു പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു അണിയറയില്‍ അരങ്ങേറിയിരുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

ഒടുവില്‍ മംമ്തയും മൗനം വെടിഞ്ഞു, ദിലീപിന്‍റെ അറസ്റ്റിനെക്കുറിച്ച് പറഞ്ഞത്

സഹപ്രവര്‍ത്തകയോട് തോന്നിയ ദേഷ്യത്തിന് ഇത്തരത്തിലൊരു പ്രതികാരം ജനപ്രിയ നായകനില്‍ നിന്നുണ്ടാവുമെന്ന് സഹതാരങ്ങള്‍ പോലും കരുതിയിരുന്നില്ല. ആരോപണങ്ങള്‍ തുടരുമ്പോഴും സംശയത്തിന്റെ കണ്ണുകള്‍ ദിലീപിന് നേരെ നീളുമ്പോഴും താരസംഘടന ഉള്‍പ്പടെ ദിലീപിനെ പിന്തുണച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാടകീയമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരം ഈ സംഭവത്തോടെ അപ്രിയനായി മാറിയിരിക്കുകയാണ്.

പോലീസുകാര്‍ക്കൊപ്പം ദിലീപിന്‍റെ സെല്‍ഫി, പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ് !

പ്രതികരിക്കാതെ മഞ്ജു വാര്യര്‍

ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 14 വര്‍ഷം നീണ്ട നിന്ന ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ലൊക്കേഷനില്‍ വെച്ച് പൊട്ടിക്കരഞ്ഞുവെന്ന് പ്രചരിച്ചിരുന്നു

ദിലീപിന്റെ അറസ്റ്റ് നടക്കുമ്പോള്‍ മഞ്ജു വാര്യര്‍ കമല്‍ ചിത്രമായ ആമിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് വാര്‍ത്തയറിഞ്ഞ താരം സെറ്റില്‍ പൊട്ടിക്കരഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഒന്നും പറയാതെ വിദേശത്തേക്ക്

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍പേ തന്നെ മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ വെച്ചായിരുന്നു മഞ്ജു വാര്യര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

പ്രഭുവിനൊപ്പം വിദേശത്തേക്ക്

പ്രമുഖ ജ്വല്ലറിയുടെ ഷോറൂമുകളുടെ ഉദ്ഘാടത്തിനായി പ്രഭുവിനൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് മഞ്ജു വാര്യര്‍. റാസല്‍ഖൈാമയിലും അജ്മാനിലുമാണ് പുതിയ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനത്തിനായാണ് താരം വിദേശത്ത് എത്തിയിട്ടുള്ളത്.

വനിതാ സംഘടന രൂപീകരിച്ചു

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജോലി ചെയ്യാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വുമണ്‍ ഇന്‍ കളക്ടീവ് സംഘടനയുടെ പ്രധാന പ്രതിനിധികളിലൊരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മകള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചേക്കുമെന്ന് പ്രചരിച്ചിരുന്നു

ദിലീപ് അറസ്റ്റിലായതിനാല്‍ മകളെ വിട്ടുകിട്ടുന്നതിന് വേണ്ടി മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട നടിയോടൊപ്പം

സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി മഞ്ജു വാര്യര്‍ കൂടെയുണ്ടായിരുന്നു. നടിയുടെ വിവാഹ നിശ്ചയത്തിലും താരം പങ്കെടുത്തിരുന്നു.

English summary
Manju Warrier going to abroad for jewellery inauguration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam