അമ്മയെ വേദിയില്‍ കണ്ടതും കണ്ണുനിറഞ്ഞ് മഞ്ജു വാര്യര്‍! ലേഡി സൂപ്പര്‍സ്റ്റാറിന് ലഭിച്ച സര്‍പ്രൈസ്!
മഞ്ജു വാര്യരുടെ പുതിയ സിനിമയായ പ്രതി പൂവന്‍കോഴി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മാധുരി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച സംവിധായകനൊപ്പമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സംവിധായകനായി മാത്രമല്ല ഇത്തവണ വില്ലനായും റോഷന്‍ ആന്‍ഡ്രൂസ് എത്തിയിരുന്നു. ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അഭിനയം സംഭവിക്കുകയായിരുന്നുവെന്നും സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ ആഭിമുഖ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ പ്രമോഷന്‍ രീതിയായിരുന്നു ചിത്രത്തിന്റേത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 22 സെയില്‍സ്‌ഗേള്‍സും അവരുടെ കുടുംബാംഗങ്ങളും മഞ്ജു വാര്യരെ കാണാനായി എത്തിയിരുന്നു. ഡിന്നര്‍ വിത്ത് മഞ്ജു ആന്‍ഡ് പ്രതി പൂവന്‍കോഴി എന്ന പരിപാടിക്കിടയിലെ വിശേഷങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണടച്ച് നില്‍ക്കാന്‍ അവതാരക മഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നു. ജീവിതത്തില്‍ എപ്പോഴും പറയുന്ന, ഏറെ പ്രിയപ്പെട്ടൊരാള്‍ വേദിയിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത് അമ്മയായിരിക്കുമെന്ന് താരം കരുതിയിരുന്നില്ല. അപ്രതീക്ഷിതമായി അമ്മയെ കണ്ടപ്പോള്‍ ഞെട്ടിയെന്നായിരുന്നു താരം ആദ്യം പറഞ്ഞത്.

ജീവിതത്തില്‍ എന്ത് പ്രതിസന്ധിയോ പ്രശ്‌നങ്ങളോ വന്നാല്‍ ഒരിക്കല്‍പ്പോലും മുഖം വാടാതെ ചിരിച്ചുകൊണ്ട് അതിനെ നേരിടണമെന്ന് പഠിപ്പിച്ചത് അമ്മയാണ്. അമ്മയില്‍ നിന്നും കിട്ടിയതാണ് ആ സ്വഭാവം. ഇവിടെ പലരും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നേരിട്ട് വന്നിരിക്കുകയാണെന്നും താരം പറയുന്നു. കലാജീവിതത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലയാവാറുണ്ട് മഞ്ജു വാര്യര്‍. ഇതാദ്യമായാണ് താരത്തിന്റെ സിനിമയുടെ പ്രമോഷന് പരിപാടിയിലേക്ക് അമ്മ നേരിട്ടെത്തിയത്. മകളെ അറിയാക്കതെയായിരുന്നു ആ വരവ്.


Click it and Unblock the Notifications











