»   »  ദിലീപേട്ടന്‍ ഇത് ചെയ്യില്ല.. വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്ന മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞത്

ദിലീപേട്ടന്‍ ഇത് ചെയ്യില്ല.. വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്ന മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ നാല് നാലരമ മാസത്തെ നാടകം അവസാനിച്ചു.. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായി. പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇതൊക്കെ ചെയ്തത് ദിലീപാണെന്ന്...

കാവ്യയാണോ എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?

എന്തിനേറെ, പതിനാല് വര്‍ഷത്തോളം ദിലീപിനൊപ്പം ജീവിച്ച മഞ്ജു വാര്യര്‍ക്ക് പോലും. ദിലീപ് അറസ്റ്റിലായി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മഞ്ജു വാര്യര്‍ കരയുകയായിരുന്നു എന്ന് വാര്‍ത്തകള്‍.

കമലിന്റെ സെറ്റില്‍

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.. സെറ്റില്‍ വച്ചാണ് ദിലീപ് അറസ്റ്റിലായി എന്ന വാര്‍ത്ത മഞ്ജുവിന്റെ കാതുകളിലെത്തിയത്.

തളര്‍ന്നിരുന്നു.. കരഞ്ഞു

വാര്‍ത്ത കേട്ടതും മഞ്ജു തളര്‍ന്ന് ഇരുന്നുപോയി എന്നാണ് കേള്‍ക്കുന്നത്.. ഷൂട്ടിങ് സെറ്റിലിരുന്ന് മഞ്ജു കരയുകയായിരുന്നു എന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

ഞാന്‍ വിശ്വസിക്കില്ല

ഈ വാര്‍ത്തകളില്‍ പറയുന്നത് പോലെ.. ദിലീപേട്ടന്‍ ഇങ്ങനെയൊന്നും ചെയ്യുമെന്ന് താന്‍ വിശ്വസിക്കില്ല എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ടായിരുന്നുവത്രെ. എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും ദിലീപിന്റെ ആദ്യ ഭാര്യ പറഞ്ഞു.

മുന്നില്‍ നിന്നു

ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് നീതി ലഭിയ്ക്കാന്‍ തുടക്കം മുതല്‍ മഞ്ജു കൂടെയുണ്ടായിരുന്നു. നടിയ്ക്ക് വേണ്ട എല്ലാ പിന്തുണകളും മഞ്ജു നടത്തി. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചതിന്റെ മുഖ്യ പങ്കും മഞ്ജുവിനായിരുന്നു.. ഇതൊക്കെ ദിലീപിനെ ഉന്നം വച്ചാണ് മഞ്ജു ചെയ്യുന്നത് എന്ന ഗോസിപ്പും അപ്പോള്‍ പ്രചിരിച്ചു.

മഞ്ജു ദിലീപ് ബന്ധം

സല്ലാപം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും പ്രണയത്തിലായത്. 1998 ലാണ് ദിലീപും മഞ്ജുവും വിവാഹിതരായത്. പ്രണയിച്ച് ഒളിച്ചോടുകയായിരുന്നു. വിവാഹ ശേഷം മഞ്ജു അഭിനയം നിര്‍ത്തി.

വേര്‍പിരിയല്‍

2015 ല്‍ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനോട് ആക്രമിയ്ക്കപ്പെട്ട നടി പറഞ്ഞ് കൊടുത്തതിനെ തുടര്‍ന്നാണ് ദിലീപ് - മഞ്ജു ബന്ധത്തില്‍ വിള്ളലുകള്‍ വീണത് എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തു.

English summary
Manju Warrier got unconscious by hearing the news of Arrest of Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam