»   » ലാല്‍ ചിത്രം; മഞ്ജുവിന് കൂറ്റന്‍ പ്രതിഫലം

ലാല്‍ ചിത്രം; മഞ്ജുവിന് കൂറ്റന്‍ പ്രതിഫലം

Posted By:
Subscribe to Filmibeat Malayalam

മലയാളം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില സംവിധായകര്‍ മോഹന്‍ലാലിനെപ്പോലെ ഭാവവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തായാലും മോഹന്‍ലാലും ലേഡി മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്.

വളരെയേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മഞ്ജി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തി തന്റെ ജനസമ്മതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി വളരെ കരുതലോടെയാണ് മഞ്ജു രണ്ടാം വരവിന് തയ്യാറായിരിക്കുന്നത്. നൃത്ത വേദിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ മഞ്ജുവിന് പിന്നാലെ സംവിധായകരും നിര്‍മ്മാതാക്കളുമുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ചിത്രം പോലൊരു ഓഫര്‍ വരുന്നതുവരെ മഞ്ജു കാത്തിരുന്നു. ഒടുവില്‍ ഈ അവസരം വന്നപ്പോള്‍ കാത്തിരിപ്പ് അവസാനിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

ഇന്ന് നിലവില്‍ മലയാളത്തില്‍ നടിമാര്‍ക്കു ലഭിയ്ക്കുന്ന ഏറ്റവും കൂടിയ പ്രതിഫലത്തിലും കൂടുതല്‍ തുക നല്‍കിയാണത്രേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മഞ്ജുവിനെ ലാലിന്റെ നായികയായി കരാര്‍ ചെയ്തിരിക്കുന്നത്. തുകയെത്രയാണെന്നകാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നേവരെ ഒരു മലയാളി താരത്തിനും ലഭിയ്ക്കാത്ത പ്രതിഫലമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മഞ്ജുവും ലാലും ഒന്നിയ്ക്കുന്ന ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥ തന്നെയാണ് ചിത്രത്തിലെന്നും അണിയറക്കാര്‍ പറയുന്നു.

English summary
According to reports Manju Warrier is receiving the highest remuneration for Ranjith's Mohanlal movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam