മോഹന്‍ലാലിനെ അനുകരിച്ചതിന് പിന്നാലെ.. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തില്‍ മഞ്ജുവിനെ ഞെട്ടിച്ച് ആരാധിക!
ഏപ്രില്‍ 14നാണ് ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ മോഹന്‍ലാല്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ അനുകരിച്ചും നടനോടുള്ള സ്‌നേഹവും ആരാധനയും തുറന്ന് കാണിക്കുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍. ചിത്രത്തിലെ മോഹന്‍ലാലിനെ അനുകരിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ പ്രകടനം സിനിമ റിലീസിന് എത്തും മുമ്പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ സിനിമ തിയേറ്ററുകളില്‍ എത്തി ഹിറ്റാകുമ്പോള്‍ മോഹന്‍ലാലിനെ അനുകരിച്ച മഞ്ജുവിനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ആരാധിക. ഫ്‌ളവേളഴ്‌സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലാണ് ആരാധിക മഞ്ജുവിനെ അനുകരിച്ചത്. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തിലെ മഞ്ജുവിന്റെ സംഭാഷണമാണ് ആരാധിക അതേ രീതിയില്‍ തന്നെ സ്റ്റേജില്‍ അനുകരിച്ച് കാട്ടിയത്.

വളകള്‍ക്ക് അഞ്ചു ശതമാനം...മാലകള്‍ക്ക് ആറു ശതമാനം... നെക്ലെഴ്‌സുകള്‍ക്ക് ഏഴു ശതമാനം... എന്ന് തുടങ്ങുന്നതാണ് ആരാധിക മഞ്ജുവിന്റെ ശബ്ദത്തില്‍ അനുകരിച്ചത്. ആരാധികയുടെ പ്രകടനത്തില്‍ മഞ്ജു അത്ഭുതപ്പെടുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോയാണ് ചാനലുകാര്‍ പുറത്ത് വിട്ടത്. ഇതിനോടകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മിമിക്രി എന്ന കലാരൂപത്തെയും മിമിക്രി കലാകാരന്മാരോടും അങ്ങേയറ്റം ആരാധനയാണെന്നും താരം തുറന്ന് പറഞ്ഞു. എവിടെ ചെന്നാലും അമ്മമാര്‍ ഓടി വന്ന് തന്നെ കെട്ടിപിടിച്ച് ഉമ്മ തരാറുണ്ടെന്നും മഞ്ജു പറഞ്ഞു. ഇതു കേട്ടതോടെ ഷോ കാണാനെത്തിയ ഒരമ്മ മഞ്ജുവിന്റെ അടുത്തേക്ക് വരുന്നത് കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് മഞ്ജു വാര്യര്‍.
സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാലിന് ഏറ്റവും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മീനുകുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വേട്ട എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍.


Click it and Unblock the Notifications











