ഈ ചിരിയിലുണ്ട് എല്ലാം! തകര്‍ത്താനാവാത്ത ആത്മവിശ്വാസവുമായി മഞ്ജു വാര്യര്‍! റാംപിലും തിളങ്ങി! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാടന്‍ കഥാപാത്രങ്ങളെയായിരുന്നു തുടക്കത്തില്‍ താരം അവതരിപ്പിച്ചത്. നൃത്തത്തിന് പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കന്മദത്തിലെ ഭാനും പത്രത്തിലെ ദേവുവുമൊക്കെ ആ ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ മഞ്ജു വാര്യരുടെ പ്രകടനം അതിഗംഭീരമായിരുന്നുവെന്ന് ആരാധകരും പറഞ്ഞിരുന്നു. മനസ്സില്‍ വലിയൊരു കനലുമായി നടന്നിരുന്ന ആമിയുടെ അവസാന നിമിഷത്തെ ഭാവമാറ്റങ്ങളെല്ലാം മഞ്ജു വാര്യരെന്ന നടിയുടെ അഭിനയമികവ് കൂടിയായിരുന്നു. മലയാളികള്‍ ആഗ്രഹിച്ചൊരു തിരിച്ചുവരവ് കൂടിയായിരുന്നു മഞ്ജുവിന്റേത്. ലുലു ഫാഷന്‍ വീക്കില്‍ തിളങ്ങിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഫാഷന്‍ വീക്കില്‍ തിളങ്ങി

ഫാഷന്‍ വീക്കില്‍ തിളങ്ങി

സ്റ്റൈലിന്റെ കാര്യത്തില്‍ തന്നെ വെല്ലാനാരുമില്ലെന്ന് പല താരങ്ങളും തെളിയിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വരവുമായെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ചവപ്പും കറുപ്പുമുള്ള സാരിയണിഞ്ഞായിരുന്നു താരത്തിന്റെ വരവ്. പതിവ് പോലെ തന്നെ മുഖത്ത് നിറപുഞ്ചിരിയായിരുന്നു. റാംപിലെ നടത്തത്തിനിടയില്‍ ആരാധകരെ നോക്കി കൈവീശുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം സ്വന്തമാക്കിയത് മഞ്ജുവായിരുന്നു.

തകര്‍ക്കാനാവാത്ത ആത്മവിശ്വാസം

തകര്‍ക്കാനാവാത്ത ആത്മവിശ്വാസം

വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും പതറാതെ പിടിച്ചുനില്‍ക്കുകയായിരുന്നു താരം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പരസ്പരം കുറ്റപ്പെടുത്തലുകളോ പഴി ചാരലുകളോ ഇല്ലാതെയായിരുന്നു താരം വിവാഹമോചനം നേടിയത്. തകര്‍ക്കാനാവാത്ത ആത്മവിശ്വാസവുമായാണ് താരം മുന്നേറുന്നത്. നീണ്ടഇടവേള അവസാനിപ്പിച്ചുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

രണ്ടാംവരവില്‍ തിളങ്ങി

രണ്ടാംവരവില്‍ തിളങ്ങി

വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍. പൊതുവേദികളിലൊന്നും താരത്തെ കാണാത്ത അവസ്ഥയായിരുന്നു. നൃത്തവേദിയിലേക്ക് എത്തിയതിന് പിന്നാലെയായാണ് താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു തിരിച്ചുവരവ്. നിരുപമയെന്ന കഥാപാത്രത്തിലൂടെയായിരുന്നു സിനിമ നീങ്ങിയത്. സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായിരുന്നു.

കൂടുതല്‍ ചിന്തിച്ച് തുടങ്ങി

കൂടുതല്‍ ചിന്തിച്ച് തുടങ്ങി

സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് കഥാപാത്രത്തെക്കുറിച്ചും പ്രമേയത്തിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ ആലോചിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. രണ്ടാം വരവിലെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മോഹന്‍ലാലിനോടൊപ്പമായിരുന്നു കൂടുതല്‍ സിനിമകള്‍. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് തുടക്കം മുതലേ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

മമ്മൂട്ടിക്കൊപ്പമുള്ള വേഷം

മമ്മൂട്ടിക്കൊപ്പമുള്ള വേഷം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്നതാണ് തന്‍റെ വലിയ സ്വപ്നങ്ങളിലൊന്ന് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയിലെത്തി നാളിത്രയായിട്ടും മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ഇടയ്ക്ക് ചില പരിപാടികള്‍ക്കിടയില്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ നായികയാവുന്നതിനായി കാത്തിരിക്കുകയാണ് ഈ താരം. ഏത് സംവിധായകനായിരിക്കും ഈ മോഹം സാക്ഷാത്ക്കരിക്കുന്നത് എന്നറിയാനായി ഇനിയും കാത്തിരിക്കണം.

ലൂസിഫറിലെ കഥാപാത്രം

ലൂസിഫറിലെ കഥാപാത്രം

പ്രിയദര്‍ശനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു വാര്യര്‍ ലൂസിഫറില്‍ അവതരിപ്പിച്ചത്. പൃഥ്വിരാജിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഇതാദ്യമായാണ് താന്‍ രാജുവിനൊപ്പമെന്നും താരം പറഞ്ഞിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു താരം പുറത്തെടുത്തത്. പികെ രാംദാസിന്‍റെ മകളായ പ്രിയദര്‍ശിനിയുടെ കഥാപാത്രത്തിലൂടെയായിരുന്നു സിനിമ നീങ്ങിയത്. മകളെക്കുറിച്ച് ഉത്കണ്ഠയുള്ള മാതാവായെത്തിയ താരം അസാമാന്യ പ്രകടനമായിരുന്നു പുറത്തെടുത്തത്. അതുവരെ കരുതിയത് ശരിയല്ലെന്ന് മനസ്സിലാക്കിയതിന് ശേഷമുള്ള നീക്കങ്ങളും ശ്രദ്ധേയമായിരുന്നു. പതിവ് പോലെ തന്നെ അങ്ങേയറ്റം മനോഹരമായാണ് താരം എത്തിയത്.

ചിത്രങ്ങള്‍ കാണാം

റാംപില്‍ തിളങ്ങിയ മഞ്ജു വാര്യര്‍, ചിത്രങ്ങള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X