നിവിന്‍ പോളിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന പടവെട്ടില്‍ മഞ്ജു വാര്യരും! സെറ്റില്‍ ജോയിന്‍ ചെയ്ത് നടി
സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രം പട്ടവെട്ട് അണിയറയില്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ചിത്രം കണ്ണൂരിലാണ് ആരംഭിച്ചത്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലനാണ് ചിത്രത്തില്‍ നായിക.

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിനിമയില്‍ മഞ്ജു വാര്യരും ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിവിന്‍ പോളിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പടവെട്ട്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ചെയ്യുന്നു.96ലൂടെ തരംഗമായ ഗോവിന്ദ് വസന്തയാണ് പാട്ടുകള്‍ ഒരുക്കുന്നത്. മുന്‍പ് സണ്ണി വെയ്ന്‍ നിര്‍മ്മിച്ച മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു. ആദ്യ നാടകസംരംഭത്തിന് ശേഷമാണ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്കും സണ്ണി വെയ്ന്‍ കടന്നിരിക്കുന്നത്. പടവെട്ട് കൂടുതലായും ചിത്രീകരിക്കുന്നത് കണ്ണൂരിലാണ്.


Click it and Unblock the Notifications