twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ പരസ്യ പ്രതിഫലം ഒരു കോടി

    By Lakshmi
    |

    മഞ്ജു വാര്യരുടെ തിരിച്ചുവരവ് പ്രഖ്യാപനം കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. പരസ്യത്തിലൂടെയാണ് പതിമൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. മഞ്ജുവിനെ നായികയാക്കി പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത് ഒന്നുമാത്രമാണ്. എന്നാല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ മഞ്ജു ഇപ്പോള്‍ ഒന്നാംസ്ഥാനത്തേയ്ക്ക് എത്തുകയാണ്.

    ഒരുകോടി പ്രതിഫലമാണ് മഞ്ജുവിന് പരസ്യങ്ങളില്‍ നിന്നും ലഭിയ്ക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ കേരളത്തില്‍ പരസ്യത്തിനായി ഏറ്റഴും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മഞ്ജു മാറിക്കഴിഞ്ഞു. കല്യാണ്‍ ജ്വല്ലേഴ്‌സ് മുതല്‍ ധാത്രിവരെ എത്തിനില്‍ക്കുകയാണ് മഞ്ജുവിന്റെ പരസ്യങ്ങളുടെ പട്ടിക. മഞ്ജുവുമായി ഏറ്റവും ഒടുവില്‍ പരസ്യകരാറിലെത്തിയ ബ്രാന്റാണ് ധാത്രി.

    പല വമ്പന്‍ കമ്പനികളും മഞ്ജുവുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഒരു പ്രമുഖ ഫാഷന്‍ ബ്രാന്‍ഡും മറ്റൊരു പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ പല നായികമാര്‍ക്കും സിനിമയില്‍ ലഭിയ്ക്കുന്ന പ്രതിഫലം പതിനഞ്ച് ലക്ഷമാണ്. ഈ സമയത്താണ് തിരിച്ചുവരവില്‍ ഒരു സിനിമ പോലും പുറത്തിറങ്ങുന്നതിന് മുമ്പ് മഞ്ജുവിന് പരസ്യത്തിനായി ഒരുകോടി പ്രതിഫലം ലഭിയ്ക്കുന്നത്.

    കല്യാണ്‍ ജ്വല്ലേഴ്‌സിന് വേണ്ടി അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കുമൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ജ്വല്ലറി ഉദ്ഘാടനച്ചടങ്ങില്‍ ഒരേവേദിയില്‍ എത്തുകയും ചെയ്തത് പരസ്യത്തിലെന്നപോലെ സിനിമയിലും മഞ്ജുവിന് വലിയ മൈലേജാണ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ഹിന്ദിയില്‍നിന്നുള്‍പ്പെടെ മഞ്ജുവിന് ഓഫറുകള്‍ വന്നിട്ടുണ്ട്.

    കല്യാണിന്റെ പരസ്യചിത്രത്തിനായി മഞ്ജുവിനെ തീരുമാനിയ്ക്കുന്നതിന് മുമ്പേ ഒരു ദേശീയ ഏജന്‍സിയുടെ നേതൃത്വത്തില്‍ തങ്ങള്‍ സര്‍വ്വേ നടത്തിയിരുന്നുവെന്നും മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത കുട്ടികള്‍ പോലും മഞ്ജുവിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും കല്യാണ്‍ ജ്വല്ലറി അധികൃതര്‍ പറയുന്നു. മഞ്ജു അഭിനയിച്ച പരസ്യചിത്രം കഴിഞ്ഞ ഓണക്കാലത്ത് തങ്ങളുടെ വിറ്റുവരവില്‍ വര്‍ധനയുണ്ടാക്കാന്‍ സഹായിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

    English summary
    Manju Warrier getting around 1 Crore Rupees as remuneration for advertisement, big brands are awaiting for her consent to act in their ads
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X