ചങ്കല്ല, ചങ്കിടിപ്പാണ്, മഞ്ജുവിന്റെ കണ്ണാടിയില്‍ വരെ മോഹന്‍ലാല്‍, ചിത്രങ്ങങ്ങള്‍ കാണൂ, ഇത് പൊളിക്കും
ഊണിലും ഉറക്കിലും മീനുവിന് ചിന്തിക്കാന്‍ ഒരു കാര്യമേയുള്ളൂ. അത്രയ്ക്ക് ആരാധനയാണ് മോഹന്‍ലാലിനോട്.
മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തെ നെഞ്ചോടു ചേര്‍ക്കാത്ത പ്രേക്ഷകര്‍ തന്നെ വിരളമാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ ഇരുവരും ജോഡികളായാണ് എത്തുന്നത്. ആദ്യമായാണ് മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യ ഭര്‍ത്താക്കന്‍മാരായി വേഷമിടുന്നത്.

മീനുക്കുട്ടിയുടെ സ്വന്തം ലാലേട്ടന്‍
കടുത്ത മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മീനുക്കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. സുനീഷ് വരനാട് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്.

കണ്ണാടിയില്‍ വരെ മോഹന്‍ലാല്‍
താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരാധനയുടെ പേരില്‍ താരത്തിന്‍രെ ചിത്രങ്ങളടങ്ങിയ മാല, ടീ ഷര്‍ട്ട്, കൂളിങ്ങ് ഗ്ലാസ് തുടങ്ങിയ സംഭവങ്ങള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. അതിനാല്‍ത്തന്നെ ഈ ചിത്രത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം മീനുവും ചെയ്യുന്നുണ്ട്. ഊണിലും ഉറക്കിലും മോഹന്‍ലാലിനെക്കുറിച്ച് മാത്രമാണ് മീനുവിന്റെ ചിന്ത. കാമുകനായ സേതുവിന് പോലും രണ്ടാം സ്ഥാനമേ മീനു നല്‍കിയിട്ടുള്ളൂ.

ആരാധനയ്ക്ക് പിന്നിലെ സസ്‌പെന്‍സ്
1980 ലാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത്. അന്നത്തെ ദിവസം ജനുവിച്ച കുട്ടിയാണ് മീനു. ജനനം മുതല്‍ തുടങ്ങിയ ബന്ധമാണ് മോഹന്‍ലാല്‍ ചിത്രങ്ങളോട്. അതു കൊണ്ടു തന്നെയാണ് മീനുവിന് താരത്തോട് ഇത്രയുമധികം ആരാധന തോന്നുന്നതും.

മഞ്ജു വാര്യര്‍ക്കൊപ്പം ഇന്ദ്രജിത്തും വേഷമിടുന്നു
സോതുമാധവന്റെയും മീനുക്കുട്ടിയും ജീവിതത്തെക്കുറിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഒരുക്കുന്നത്. ഇന്ദ്രജിത്തും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരായി എത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാവുന്നു
ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോട് കൂടി പുറത്തു വന്നിട്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലവ് മോഹന്‍ലാല്‍ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ ഭാഗമായി ഉപയോഗിക്കും.
ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോട് കൂടി പുറത്തു വന്നിട്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലവ് മോഹന്‍ലാല്‍ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ ഭാഗമായി ഉപയോഗിക്കും.


Click it and Unblock the Notifications