മഞ്ജുവിന്റെ മോഹന്‍ലാല്‍ ചിത്രം, ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലുലുമാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് ടീസര്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇന്ദ്രജിത്തും മഞ്ജു വാര്യരും ചടങ്ങില്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രം. ചിത്രത്തിന്റെ ടീസറില്‍ ലാലേട്ടന് നല്‍കുന്ന ഉമ്മ എല്ലാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടിയും സമര്‍പ്പിക്കുകയാണെന്നും മഞ്ജു ചടങ്ങില്‍ പറഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ പടയണി എന്ന ചിത്രത്തിലൂടെ താന്‍ അഭിനയരംഗത്ത് എത്തിയതെന്ന് ഇന്ദ്രജിത്ത്. മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ വേഷമായിരുന്നു അത്. ഇപ്പോള്‍ പ്രശസ്തമായ സേതുമാധവന്റെ വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ടീസര്‍ പുറത്ത് വിടും. മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മാധ്യമ പ്രവര്‍ത്തകനും ഒട്ടേറെ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായ സുനീഷ് വാരനാട് ചിത്രം രചിക്കുന്നത്.


Click it and Unblock the Notifications