»   » പ്രണവ് ഇടപെട്ടു, ഒടിയനില്‍ മോഹന്‍ലാലിന്റെ നായിക മഞ്ജു വാര്യര്‍ തന്നെ !!

പ്രണവ് ഇടപെട്ടു, ഒടിയനില്‍ മോഹന്‍ലാലിന്റെ നായിക മഞ്ജു വാര്യര്‍ തന്നെ !!

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടനെ കുറിച്ചും, നടനെ സംബന്ധിച്ച ആളുകളെ കുറിച്ചും ഉള്ളതും ഇല്ലാത്തതുമായ പല കഥകളും പ്രചരിയ്ക്കുന്നണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കി എന്ന്.

ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല: ശോഭന

ദിലീപിന്റെ ജാമ്യ ഹര്‍ജി സമര്‍പ്പിയ്ക്കാനിരിക്കെ, മഞ്ജുവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ട് എന്ന പശ്ചാത്തലത്തില്‍ നടിയെ ചിത്രത്തില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ മഞ്ജു തന്നെയാണ് നായിക എന്ന് സംവിധായകന്‍ വ്യക്തമാക്കി.

പ്രചരിച്ച വാര്‍ത്തകള്‍

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ മഞ്ജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ബിഗ് ബജറ്റ് ചിത്രത്തില്‍ നായകയാക്കിയാല്‍ അത് സിനിമയെ മോശമായി ബാധിയ്ക്കും. മാത്രമല്ല മഞ്ജുവിന്റെ താരമൂല്യവും കുറഞ്ഞു എന്നൊക്കെ പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

നിഷേധിച്ച് സംവിധായകന്‍

എന്നാല്‍ വ്യാജ വാര്‍ത്ത നിഷേധിച്ച് ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലെത്തി. ഒടിയനില്‍ മഞ്ജു തന്നെയാണ് നായികയെന്നും ഇപ്പോള്‍ എല്ലാം വ്യക്തമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ശ്രീകുമാര്‍ ട്വിറ്ററിലെഴുതി.

പ്രണവ് ഇടപെട്ടോ?

എന്നാല്‍, മഞ്ജുവിനെ തന്നെ ചിത്രത്തില്‍ നായികയായി തീരുമാനിക്കാന്‍ കാരണം പ്രണവ് മോഹന്‍ലാല്‍ ആണെന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത. ഒടിയന്റെയും പ്രണവിന്റെ ആദ്യ ചിത്രത്തിന്റെയും പൂജ ഒരുമിച്ചാണ് നടത്തിയിരുന്നത്. തന്റെ കന്നി ചിത്രത്തോടൊപ്പം പ്രഖ്യാപിച്ച പിതാവിന്റെ ചിത്രത്തിലെ നായികയെ മാറ്റുന്നത് നല്ല തുടക്കമാവില്ലന്ന നിലപാടിലായിരുന്നുവത്രെ പ്രണവ്.

മഹാഭാരതത്തില്‍ നിന്നോ?

ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിലും (രണ്ടാമൂഴം) മഞ്ജുവിന് ഒരു പ്രധാന വേഷമുണ്ട് എന്നും നിലവിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചിത്രവും മഞ്ജുവിന് കൈവിട്ടു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ കാസ്റ്റിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

English summary
Manju Warrier is in; Shrikumar Menon has cleared the rumor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam