മഞ്ജുവും ഞാനും ക്ലോസ് ഫ്രണ്ടാ: നവ്യനായര്‍

By Aswathi

നവ്യനായര്‍ ആദ്യമായി എഴുതിയ പുസ്തകത്തിന്റെ പ്രകാശ ചടങ്ങിന് മഞ്ജു എത്തിയപ്പോള്‍ എല്ലാവരും ചോദിച്ചു നവ്യ എന്താ മഞ്ജുവിനെ മാത്രം ക്ഷണിച്ചതെന്ന്. മഞ്ജുവിന്റെ തിരിച്ചവരവിന്റെ ബഹളമായതുകൊണ്ട് അതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ചില പാപ്പരസികള്‍ പറഞ്ഞിറക്കുകയുണ്ടായി. എന്നാല്‍ മഞ്ജുവാര്യരെ നവ്യ ക്ഷണിച്ചത് സൗഹൃദത്തിന്റെ വഴിയാണ്. മഞ്ജുവും ഞാനും ഭയങ്കര ക്ലോസാണെന്നാണ് നവ്യ നയര്‍ പറയുന്നത്.

കല്യാണ രാമന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയാണ് അങ്ങനെയൊരു സൗഹൃദം ജനിച്ചത്. അന്നുമുതല്‍ ഇങ്ങോട്ട് മഞ്ജവും നവ്യയും നല്ല കൂട്ടാണത്രെ. മഞ്ജുവിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും മഞ്ജുവിനെ വലിയ ഇഷ്ടമാണ്. മഞ്ജവിനെ കാണാന്‍ ഞാനും കുടുംബവും മഞ്ജുവിന്റെ വീട്ടില്‍ പോയിട്ടുണ്ട്.- നവ്യ പറഞ്ഞു.

പതിനാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജു വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണെങ്കില്‍ നവ്യ നായര്‍ എന്ന നടിക്ക് സിനിമയും കുടുംബവും ഇപ്പോഴും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്നു. ദൃശ്യം എന ചിത്രത്തിന്റെ കന്നട റീമേക്ക് ലൊക്കേഷനിലാണ് നവ്യ ഇപ്പോള്‍. നവ്യയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ ചിത്രങ്ങളുലൂടെ

ഗുരുവായൂരപ്പന്റെ ബാലാമണി

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

നവ്യ എന്നാല്‍ ബാലമണിയെന്നാണ് മലയാളികള്‍ക്ക് പരചിതം. നന്ദനം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നവ്യ പിന്നീട് തമിഴിലേക്കും കന്നടയിലേക്കും തെലുങ്കിലേക്കുമെല്ലാം എത്തി. അതിനിടയില്‍ വിവാഹം കഴിഞ്ഞു. സുന്ദരമായ ഒരു ദാമ്പത്യം നയിക്കുമ്പോഴും നവ്യ ഇപ്പോഴും സിനിമകളില്‍ സജീവമാണ്.

ദൃശ്യത്തിന് അവസരം

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നേരിട്ടി വിളിച്ചാണ് നവ്യയോട് ദൃശ്യത്തെ കുറിച്ച് പറഞ്ഞത്. തിരക്കഥ ഇഷ്ടമായി ആലോചിച്ച് മറുപടി നല്‍കാം എന്ന് പറഞ്ഞ നവ്യ പിന്നീട് വീട്ടുകാരോട് ആലോചിച്ച് അഭിനയിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.

രണ്ടു കുട്ടകളുടെ അമ്മയായി അഭിനയിക്കുന്നത്

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

യഥാര്‍ത്ഥ ജീവിതത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ നവ്യ ദൃശ്യത്തിന്റെ റീമേക്കില്‍ രണ്ടുകുട്ടികളുടെ അമ്മയായാണ് അഭിനയിക്കുന്നത്. അതിന് തനിക്ക് കഴിയുമെന്ന് നവ്യ ഉറച്ചു വിശ്വസിക്കുന്നു. വെറുതെ അല്ല ഭാര്യയില്‍ ഗോപിക എത്ര ചെറുപ്പത്തിലാണ് പത്താം ക്ലാസുകാരിയുടെ അമ്മയായി വേഷമിട്ടതെന്നാണ് നവ്യയുടെ ന്യായീകരണം.

ആദ്യമായൊരു റീമേക്ക്

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

നവ്യ ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്. അപ്പോള്‍ സ്വാഭാവികമായും ഒരാള്‍ അഭിനയിച്ച് മികവുറ്റതാക്കിയ റോള്‍ അഭിനയിക്കുക എന്നത് വെല്ലുവിളിയല്ലേ എന്ന് ചോദിച്ചാല്‍ നവ്യ പറയും എനിക്ക് എന്റേതായ ഒരു അഭിനയ ശൈലിയുണ്ടെന്ന്.

ദൃശ്യത്തിലെ കഥാപാത്രം

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

ദൃശ്യം കന്നടയിലെത്തുമ്പോള്‍ ജോര്‍ജു കുട്ടിയും കുടുംബവും ഹിന്ദുക്കളാണ്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

കുടുംബവും സിനിമയും

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

കുടുംബത്തില്‍ നിന്ന് നല്ല സപ്പോര്‍ട്ട് കിട്ടുന്നതുകൊണ്ടാണ് ഇപ്പോഴും അഭിനയിക്കാന്‍ കഴിയുന്നതെന്ന് നവ്യ പറയുന്നു. ഭര്‍ത്താവ് എനിക്ക് വളരെ സപ്പോര്‍ട്ടീവാണ്. മകനെ ഞാന്‍ പരമാവധി ഷൂട്ടിങ് സെറ്റില്‍ കൊണ്ടു പോകാന്‍ ശ്രമിക്കാറുണ്ട്. ചെറിയൊരിടവേള കിട്ടിയാല്‍ സെറ്റില്‍ നിന്ന് വീട്ടിലേക്കും പോകാറുണ്ട്. അതുകൊണ്ട് ആരെയും മിസ് ചെയ്യാറില്ല- നവ്യ പറയുന്നു.

കുടുംബത്തിന് തന്നെയാണ് മുന്‍തൂക്കം

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

ഇപ്പോള്‍ സിനിമ കുടുംബം കഴിഞ്ഞിട്ടേയുള്ളൂ. ഒരു സിനിമ എടുക്കുമ്പോള്‍ കൂടുംബത്തോട് ആലോചിച്ചതിന് ശേഷം മാത്രമെ സൈന്‍ ചെയ്യാറുള്ളൂവെന്ന് നവ്യ പറഞ്ഞു.

മലയാളത്തില്‍

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

സീന്‍ ഒന്ന് നമ്മുടെ വീടാണ് വിവാഹ ശേഷം മലയാളത്തില്‍ നവ്യ ചെയ്ത ഏക ചിത്രം. അതിന് ശേഷം നല്ല തിരക്കഥ കിട്ടാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നവ്യ പറയുന്നു.

സിനിമ- വിവാഹത്തിന് മുമ്പും പിമ്പും

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

വിവാഹം വരെ തനിക്ക് സിനിമ ഒരു ജോലിയാണെങ്കില്‍ ഇപ്പോള്‍ സിനിമ തനിക്ക് ഒരു പാഷനണെന്നാണ് നവ്യ പറയുന്നത്.

നവ്യയും മഞ്ജുവും

നവ്യയുടെ കൂടുതല്‍ വിശേഷങ്ങള്‍

നവ്യയുടെ പുസ്തക പ്രകാശന ചടങ്ങില്‍ നവ്യയും മഞ്ജുവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X