ജോജുവിന്റെ നായികയായി മംമ്ത! മഞ്ജു വാര്യര്‍ പിന്‍മാറിയതിന് പിന്നിലെ കാരണം? കാണൂ
വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രധാനപ്പെട്ട അറിയിപ്പുകളെല്ലാം എത്താറുള്ളത്. സിനിമാലോകം തന്നെ കാത്തിരിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും എത്താറുണ്ട്. കൈനിറയെ സിനിമകളുമായി നില്‍ക്കുന്നതിനിടയിലും പുതിയ സിനിമയില്‍ അഭിനയിക്കുന്നവരും ഏറ്റെടുക്കുന്നവരും കുറവല്ല.
നാളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി തിരിച്ചെത്തുകയാണ്. മുന്‍നിര താരങ്ങളുടെ കരിയര്‍ തന്നെ മാറ്റി മറിച്ച പല സിനിമകളും സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ബോക്‌സോഫീസിനെ ഇളക്കി ണരിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകളുമായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഹിറ്റ് സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആരാധകരെ ആവേശം കൊള്ളിക്കുന്ന വരവുമായാണ് അദ്ദേഹം എത്തുന്നത്.

ജോജുവിനെ നായകനാക്കി ജോഷി സിനിമയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായകനിലേക്കുയര്‍ന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജുവിലെ നടനെ കൃത്യമായി വിനിയോഗിച്ച സിനിമയാണ് ജോസഫ്. അസാമാന്യ അഭിനയമികവുമായാണ് താരമെത്തിയത്. ജോജുവിനെ നായകനാക്കിയൊരുക്കുന്ന സിനിമയില്‍ നായികയായി മഞ്ജു വാര്യര്‍ എത്തിയേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പിന്‍വാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യര്‍ക്ക് പകരം മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











