»   » കാവ്യ ദിലീപിന്റെ മൂന്നാമത്തെ ഭാര്യ, മഞ്ജുവിന് മുന്‍പ് ദിലീപ് വിവാഹം ചെയ്ത പെണ്‍കുട്ടി ആര് ??

കാവ്യ ദിലീപിന്റെ മൂന്നാമത്തെ ഭാര്യ, മഞ്ജുവിന് മുന്‍പ് ദിലീപ് വിവാഹം ചെയ്ത പെണ്‍കുട്ടി ആര് ??

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരെ ഉപേക്ഷിച്ച് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോള്‍ പലരും ഞെട്ടി. ദിലീപിന്റെ ദാമ്പത്യ ജീവിതത്തില്‍ കാവ്യയ്ക്കും മഞ്ജുവിനും മുന്‍പൊരു ചരിത്രം കൂടെ ഉണ്ട് എന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍ ഇതാ വീണ്ടും മലയാളികളെ ഞെട്ടിക്കുന്നു.

കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ

മഞ്ജു വാര്യരല്ല ദിലീപിന്റെ ആദ്യത്തെ ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തല്‍. മഞ്ജുവിന് മുന്‍പ് ദിലീപ് ഒരു ബന്ധുവിനെ വിവാഹം ചെയ്തിരുന്നുവത്രെ. ആ ബന്ധത്തിന് ശേഷമാണ് മഞ്ജുവുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമൊക്കെ എന്നാണ് പുതിയ വാര്‍ത്ത.

ആദ്യ വിവാഹം

മിമിക്രി കളിച്ചു നടക്കുന്ന കാലത്തായിരുന്നു അത്.. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ല. ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ദിലീപിന്റെ വിവാഹം നടന്നു. ആ ബന്ധം ചെറിയൊരു കാലയളവിനുള്ളില്‍ തന്നെ അവസാനിച്ചു.

മഞ്ജുവുമായി അടുത്തത്

കലാഭവനില്‍ നിന്ന് സിനിമയില്‍ എത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധിക്കപ്പെടുകയായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചകിലൂടെയാണ് ദിലീപും മഞ്ജു വാര്യരും തമ്മില്‍ അടുക്കുന്നത്.

അടുപ്പം പ്രണയമായി

സല്ലാപത്തിന്റെ സെറ്റില്‍ വച്ചു തന്നെ മഞ്ജുവും ദിലീപും പിരിയാന്‍ കഴിയാത്തവിധം അടുത്തിരുന്നുവത്രെ. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രമൊക്കെ ചെയ്യുമ്പോള്‍ ആ പ്രണയം പൂത്തുലയുകയായിരുന്നു. മഞ്ജുവും ദിലീപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അപ്പോഴേക്കും സിനിമാ ലോകത്ത് പ്രചരിച്ചിരുന്നുവെങ്കിലും ഇന്നത്തെ പോലെ അത്ര വലിയ പബ്ലിസിറ്റിയ്ക്കുള്ള അവസരം ഉണ്ടായിരുന്നില്ല. ചില സിനിമാ വാരികകളൊക്കെ ഈ ഗോസിപ്പ് നല്‍കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു.

ഒളിച്ചോട്ടവും വിവാഹവും

പെട്ടന്നാണ് അത് സംഭവിച്ചത്.. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദിലീപും മഞ്ജു വാര്യരും ഒളിച്ചോടി വിവാഹം ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. മഞ്ജുവിനെ കാണാനില്ല എന്ന് പറഞ്ഞ് പത്രവാര്‍ത്ത വരെ വന്നു. പിന്നീടാണ് അറിഞ്ഞത് ദിലീപിനൊപ്പം ഓടിയതാണ് എന്ന്.

സുന്ദരമായ ദാമ്പത്യം

പിന്നെ ദിലീപിന്റെ നല്ല കാലമായിരുന്നു. മഞ്ജു പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നിന്നു. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വെറുമൊരു മിമിക്രി കലാകാരനില്‍ നിന്ന് മലയാള സിനിമയിലെ ജനപ്രിയ നായകനായി ദിലീപ് വളര്‍ന്നതിന് പിന്നില്‍ മഞ്ജുവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട് എന്ന സത്യം മാറ്റി നിര്‍ത്താന്‍ കഴിയില്ല.

കാവ്യയുമായുള്ള അടുപ്പം

കാവ്യ മാധവന്‍ ബാലതാരമായി വന്ന കാലം മുതലേ ദിലീപിനെ പരിചയമുണ്ട്. ആദ്യമായി കണ്ടപ്പോള്‍ ദിലീപിനെ അങ്കിള്‍ എന്നാണ് കാവ്യ വിളിച്ചത്. അപ്പോള്‍ തന്നെ ദിലീപ് അത് തിരുത്തുകയും ചെയ്തു, അങ്കിളല്ല ഏട്ടന്‍ എന്നാക്കി. മഞ്ജുവിനെ എന്ന പോലെ കാവ്യയുടെയും ആദ്യത്തെ നായകന്‍ ദിലീപായിരുന്നു. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി കാവ്യയും ദിലീപും ഒന്നിച്ചത്.

പ്രണയ ഗോസിപ്പുകള്‍

മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളായി പിന്നെ കാവ്യയും ദിലീപും മാറി. 20 ല്‍ അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരജോഡികള്‍ എന്ന റെക്കോഡ് കാവ്യയ്ക്കും ദിലീപിനും സ്വന്തം. അതോടെ പ്രണയ ഗോസിരപ്പുകളും പരന്നു. 2012 ആയപ്പോഴേക്കും ആ പ്രണയ വാര്‍ത്ത കൂടുതല്‍ ശക്തമായി.

കാവ്യയുടെ വിവാഹ മോചനം

അതിനിടയില്‍ വിവാഹിതയായ കാവ്യ മാധവനും ആ ബന്ധം വേര്‍പിരിഞ്ഞ് വന്നതോടെ പ്രണയ ഗോസിപ്പുകള്‍ക്ക് വ്യക്തത കൂടി. നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ദാമ്പത്യ ജീവിതം ഏതാനും മാസങ്ങള്‍ മാത്രമേ മുന്നോട്ട് പോയിരുന്നുള്ളൂ. ആ ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം ദിലീപാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ അത് കാവ്യ നിഷേധിച്ചു.

മഞ്ജുവിനെ പിരിഞ്ഞു

മഞ്ജു വാര്യരും ദിലീപും വേര്‍പിരിയാന്‍ പോകുന്നു എന്ന ഗോസിപ്പുകള്‍ വന്നു തുടങ്ങിയതും 2012 ഓടെയാണ്. ആദ്യമൊക്കെ വെറുമൊരു കിംവദന്തിയായി അതിനെ തള്ളിക്കളഞ്ഞുവെങ്കിലും പിന്നീട് അത് സത്യമാണെന്ന് ആരാധകര്‍ക്ക് ബോധ്യമായി. 2014 ല്‍ അത് സംഭവിച്ചു. പതിനാല് വര്‍ഷത്തെ ദാമ്പത്യം മഞ്ജുവും ദിലീപും അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങി വന്നു.

Abi's clarification about Dileep's first marriage

കാവ്യയുമായുള്ള വിവാഹം

മഞ്ജുവുമായുള്ള വിവാഹം പോലെ തന്നെ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോഴും മലയാളികള്‍ ഞെട്ടി. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യയുമായുള്ള അടുപ്പമാണെന്ന് കിംവദന്തികള്‍ പരന്നപ്പോഴൊക്കെ ദിലീപ് അത് നിഷേധിച്ചിരുന്നു. പിന്നീടൊരു സുപ്രഭാതത്തില്‍ താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞാണ് ദിലീപ് കാവ്യയെ കെട്ടിയത്.

English summary
Manju Warrier is not Dileep's first wife says Police
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam