സൂര്യയ്ക്ക് മഞ്ജു വേണ്ട, അമല മതി !
മഞ്ജു വാര്യര്‍ നായികയായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം തമിഴ് നടന്‍ സൂര്യ കണ്ടെന്നതും മഞ്ജുവിന്റെ അഭിനയം ഇഷ്ടപ്പെട്ടു എന്നതും സത്യം തന്നെ. അതുകൊണ്ടാണല്ലോ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനും അതില്‍ തന്റെ ഭാര്യയെ നായിക ആക്കാനും ആ സിനിമ താന്‍ തന്നെ നിര്‍മിക്കാനും സൂര്യ ഒരുങ്ങിയത്.
ഇത് കേട്ട് ചിലര്‍ പറഞ്ഞു, തന്റെ അടുത്ത ചിത്രത്തിലെ നായികയാകാന്‍ മഞ്ജു വാര്യരെ സൂര്യ തമിഴിലേക്ക് ക്ഷണിച്ചു എന്ന്. സൂര്യയുടെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത സൂര്യ നിഷേധിച്ചു.

അതേ സമയം, ചിത്രത്തില്‍ മഞ്ജു ഇല്ലെങ്കിലും മറ്റൊരു മലയാളി സാന്നിധ്യം ഉണ്ടെന്നാണ് അറിയുന്നത്. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന അമല പോള്‍ ആണത്രെ സൂര്യക്ക് നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത്.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയുടെ ഡി 2 എന്റര്‍ടൈന്‍മെന്റാണ്. ഡി 2 എന്റര്‍ടൈന്‍മെന്റ് തന്നെയാണ് ചിത്രത്തില്‍ മഞ്ജു വാര്യരല്ല നായികയെന്ന് അറിയിച്ചതും.
വെങ്കിട് പ്രഭുവിന്റെ താരചിത്രമായ മാസ് ആണ് സൂര്യയുടെ അടുത്തതായി തീയറ്ററിലെത്തുന്ന സിനിമ. ജയറാം, സമുദ്രകനി, പാര്‍ത്ഥിപന്‍, റിയാസ്ഖാന്‍, പ്രേംജി അമരന്‍ എന്നിങ്ങനെ പോകുന്നു മാസിലെ താരനിര.


Click it and Unblock the Notifications