»   » ഇന്നും മഞ്ജു വാര്യര്‍ അന്വേഷിക്കുന്ന ഒരു ഫോട്ടോ.. കിട്ടും എന്ന പ്രതീക്ഷയുണ്ട് എന്ന് നടി പറയുന്നു

ഇന്നും മഞ്ജു വാര്യര്‍ അന്വേഷിക്കുന്ന ഒരു ഫോട്ടോ.. കിട്ടും എന്ന പ്രതീക്ഷയുണ്ട് എന്ന് നടി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസമായിരുന്നു സറ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജന്മദിനം. സിനിമയ്ക്കകത്തും പുറത്തുമുള്ളവരെല്ലാം താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്നാശംസിച്ചു.

വിവാഹം കഴിക്കാതെ എന്നെ കൂടെ നിര്‍ത്താനായിരുന്നു അടൂര്‍ ഭാസിയുടെ ലക്ഷ്യം; വെളിപ്പെടുത്തലുമായി ലളിത

മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരും രജനികാന്തിന് 'പിറന്തനാള്‍ വാഴ്ത്തുക്കള്‍' അറിയിച്ചു. രജനിയെ ആദ്യമായി കണ്ട അനുഭവത്തിനൊപ്പം ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ ആശംസ.

പിറന്ത നാള്‍ വാഴ്ത്തുകള്‍

ചൂണ്ടുവിരലിന്‍ കറക്കത്തില്‍ ഉലകത്തെ തനിക്കും ചുറ്റും ഭ്രമണം ചെയ്യിക്കുന്ന തലൈവര്‍ക്ക് പിറന്ത നാള്‍ വാഴ്ത്തുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ആദ്യമായി കണ്ടത്

ഒറ്റത്തവണയേ രജനി സാറിനെ നേരിട്ടു കണ്ടിട്ടുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ലിംഗയുടെ ഷൂട്ടിങ് സമയത്ത് രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു അത്. സിനിമയിലേക്കുള്ള തിരിച്ചു വരവറിഞ്ഞപ്പോള്‍ 'വെല്‍കം ബാക്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അന്ന് ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു.

ആ ഫോട്ടോയ്ക്കുള്ള അന്വേഷണം

അന്ന് ആ ഫോട്ടോ എടുത്ത ആളെ പിന്നെ കണ്ടില്ല. രജനി സിനിമകളിലെ സീന്‍ പോലെ എങ്ങോട്ടോ മാഞ്ഞു പോയ പോലെ... ഇന്നും ആ ഫോട്ടോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ചിലപ്പോള്‍ ഒരു നാള്‍ വായുവിലൊന്ന് വിരല്‍ കൊണ്ട് വരച്ച് രജനി സാര്‍ തന്നെ ആ ഫോട്ടോ മുന്നിലെത്തിക്കുമായിരിക്കും എന്ന് മഞ്ജു പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്, വായിക്കൂ....

English summary
Manju Warrier finds her time to wish Superstar Rajanikanth a happy birthday today but she seems unhappy also. She wished the Superstar birthday greetings through her official Facebook page. She also shared a memory for the first time she met the superstar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam