twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരും നേരിട്ടെത്തി! ധനസഹായം കൈമാറി കീര്‍ത്തി, താരങ്ങളുടെ ഇടപെടലുകള്‍ സജീവം!

    By Nimisha
    |

    ആര്‍ത്തലച്ച് പെയ്ത മഴയ്‌ക്കൊപ്പം തങ്ങളുടെ സര്‍വ്വവും ഒഴികിപ്പോവുമ്പോള്‍ നിലവിളിയോടെ നോക്കിനില്‍ക്കാനെ പലര്‍ക്കും കഴിഞ്ഞുള്ളൂ. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു പലരും. ചിലരാവട്ടെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് വരാന്‍ തയ്യാറായിരുന്നുമില്ല. വീടിന്റെ മുകള്‍ നിലയിലായിരുന്നു പലരും അഭയം പ്രാപിച്ചത്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ നേരിടാനായി കേരളജനത ന്നടങ്കം അണിനിരന്നപ്പോള്‍ അവരോടൊപ്പം സിനിമാമേഖലയും ചേരുകയായിരുന്നു.

    ഇരിങ്ങാലക്കുടയില്‍ സാധാരണക്കാരനായെത്തിയ ടൊവിനോ തോമസുള്‍പ്പടെ നിരവധി താരങ്ങളാണ് ക്യാംപുകളിലേക്ക് ആശ്വാസവുമായെത്തിയത്. മറ്റ് ചിലരാവട്ടെ കലക്ഷന്‍ സെന്ററില്‍ പാക്കിങ്ങിലായിരുന്നു. അതാത് സെന്ററുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളെക്കുറിച്ച് താരങ്ങള്‍ വിശദീകരിച്ചിരുന്നു. തിരശ്ശീലയില്‍ മാത്രമല്ല ജീവിതത്തിലും തങ്ങള്‍ താരമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകളായിരുന്നു പലരുടേതും. തലസ്ഥാന നഗരിയില്‍ സംസ്‌കൃത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലേക്ക് മഞ്ജു വാര്യരും കീര്‍ത്തി സുരേഷുമെത്തിയിരുന്നു. താരങ്ങളുടെ ഇടപെടലുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കീര്‍ത്തി സുരേഷ് നേരിട്ടെത്തി

    കീര്‍ത്തി സുരേഷ് നേരിട്ടെത്തി

    ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരപുത്രിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ മികച്ച അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും അന്യഭാഷകളിലാണ് താരം സജീവമായത്. മികച്ച പിന്തുണയാണ് അവര്‍ താരത്തിന് നല്‍കിയതും. അടുത്തിടെ തന്റെ പുതിയ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയം നല്‍കി താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കേരളമൊന്നാകെ വിറുങ്ങലിച്ച് നില്‍ക്കുമ്പോഴും നേരിട്ടെത്താതിരുന്ന താരപുത്രിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ദിവസത്തെ വരവോട് കൂടി ആ വിമര്‍ശനം അവസാനിക്കുകയായിരുന്നു.

     ധനസഹായം കൈമാറി

    ധനസഹായം കൈമാറി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ക്യാംപുകളിലേക്ക് അവശ്യ വസ്തുക്കള്‍ നല്‍കുന്നതിനായി 5 ലക്ഷവുമാണ് താരം നല്‍കിയത്. അമ്മ മേനകയും അച്ഛന്‍ സുരേഷ് കുമാറും സഹോദരി രേവതിയും താരത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറുന്ന താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

    ക്യാംപിലേക്കെത്തിയപ്പോള്‍ പറഞ്ഞത്?

    ക്യാംപിലേക്കെത്തിയപ്പോള്‍ പറഞ്ഞത്?

    സംസ്‌കൃത കോളേജിലെത്തിയതിന് പിന്നാലെ തന്നെ താരപുത്രി ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ക്യാംപിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ എത്തിക്കാനായിരുന്നു താരം അഭ്യര്‍ത്ഥിച്ചത്. പ്രധാനപ്പെട്ട മുരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വേണമെന്നായിരുന്നു കീര്‍ത്തി പറഞ്ഞത്. താരത്തിന്റെ ലൈവ് വീഡിയോ ക്ഷണനേരം കൊണ്ട് വൈറലായതോടെ ക്യാംപുകളിലേക്ക് സാധനങ്ങളും എത്തിത്തുടങ്ങിയിരുന്നു.

    മഞ്ജു വാര്യരും രംഗത്തുണ്ട്

    മഞ്ജു വാര്യരും രംഗത്തുണ്ട്

    അഭിനയം മാത്രമല്ല സമൂഹത്തിലെ മറ്റ് കാര്യങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് മഞ്ജു വാര്യര്‍. കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാനായി താരം നേരിട്ടെത്തിയിരുന്നു. ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിച്ചും തന്നാല്‍ക്കഴിയാവുന്ന സഹായം നല്‍കിയുമാണ് താരമെത്തിയത്. കൊച്ചിയിലെ ക്യാംപിലും താരം സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരിയിലേക്കെത്തിയത്.

    പൂര്‍ണ്ണിമയ്‌ക്കൊപ്പം അന്‍പോട് കൊച്ചിയില്‍

    പൂര്‍ണ്ണിമയ്‌ക്കൊപ്പം അന്‍പോട് കൊച്ചിയില്‍

    പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മക്കളും കൊച്ചിയിലെ ക്യാംപുകളില്‍ സജീവമായ ഇടപെട്ടിരുന്നു. രമ്യ നമ്പീശന്‍, പാര്‍വതി എന്നിവരോടൊപ്പം മഞ്ജു വാര്യരും ശക്തമായി രംഗത്തുണ്ടായിരുന്നു. കലക്ഷന്‍ സെന്ററില്‍ സാധനം ശേഖരിച്ച ശേഷം പാക്ക് ചെയ്ത് അതാത് സെന്ററുകളിലേക്കെത്തിക്കുന്ന ദൗത്യത്തില്‍ താരങ്ങള്‍ സജീവമായിരുന്നു. ഫേസ്ബുക്കിലൂടെ താരങ്ങള്‍ വിവരങ്ങളും കൃത്യമായി പങ്കുവെച്ചിരുന്നു.

    കീര്‍ത്തിക്കൊപ്പം ലൈവില്‍

    കീര്‍ത്തിക്കൊപ്പം ലൈവില്‍

    സംസക്ൃത കോളേജിലെ ക്യാംപില്‍ നിന്നും കീര്‍ത്തി സുരേഷ് മാത്രമല്ല മഞ്ജു വാര്യരും ഫേസ്ബുക്ക് ലൈവുമായെത്തിയിരുന്നു. ഭക്ഷണം കൃത്യമായി എത്തുന്നുണ്ടെങ്കിലും മറ്റ് പല സാധനങ്ങളും കുറവാണെന്നും അവ എത്രയും പെട്ടെന്ന് എത്തിക്കാനുമായിരുന്നു ഇവര്‍ അഭ്യര്‍ത്ഥിച്ചത്. ശക്തമായ സോഷ്യല്‍ മീഡിയ പിന്തുണയുള്ളവരയാതിനാല്‍ത്തന്നെ വളരെ പെട്ടെന്നാണ് സാധനങ്ങള്‍ എത്തിത്തുടങ്ങിയത്.

    താരങ്ങളുടെ ഇടപെടലുകള്‍

    താരങ്ങളുടെ ഇടപെടലുകള്‍

    ദുരിബാധിതരെ സഹായിക്കാനായി സിനിമാമേഖലയില്‍ നിന്നും ശക്തമായ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ ക്യാംപില്‍ സനുഷയും സയനോരയും സജീവമാണ്. ജയസൂര്യ, നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ കൊച്ചിയിലെ ക്യാംപില്‍ സജീവമാണ്. തൃശ്ശൂരിലെ വിവിധ ക്യാംപുകളില്‍ ടൊവിനോയുടെ സാന്നിധ്യമുണ്ട്.

    സോഷ്യല്‍ മീഡിയയുടെ പിന്തുണ

    സോഷ്യല്‍ മീഡിയയുടെ പിന്തുണ

    സോഷ്യല്‍ മീഡിയയുടെ ശക്തമായ സാന്നിധ്യം കൂടി ഈ ദൗത്യത്തിന് സഹായകമായിരുന്നു. നിമിഷനേരം കൊണ്ടാണ് പല കാര്യങ്ങളും എല്ലാവരിലേക്കും എത്തുന്നത്. താരങ്ങളുടെ സ്വീകാര്യതയും സോഷ്യല്‍ മീഡിയ പിന്തുണയും കണക്കിലെടുത്താണ് പ്രധാന വിവരങ്ങള്‍ അതുവഴി കൈമാറാന്‍ തീരുമാനിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേതുമുള്‍പ്പടെ സകല താരങ്ങളുടെ പേജിലൂടെയും സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നു.

    English summary
    Manju Warrier and Keerthi Suresh active participation in relief camp
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X