ഭാവനയ്ക്ക് മഞ്ജുവിന്റെ കലക്കൻ വിവാഹ സമ്മാനം; അതും എല്ലാവരേയും ഞെട്ടിച്ച് വിവാഹ വേദിയിൽ !!

മഞ്ഞയിൽ പച്ച ബോഡർ ഉള്ള പട്ട് സാരി അണിഞ്ഞ് താരം വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്.

By Ankitha

ഭാവനയും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഭാവനയുടെയുടെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു. സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴും താരവുമായി ഭാവനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു .

manju

തന്റെ സുഹൃത്ത് എന്നതിലുപരി ചെറിയ സഹോദരിയാണ് ഭാവന മഞ്ജുവിന്. കുഞ്ഞനുജത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തന്റെ സിനിമാ തിരിക്കുകൾ മാറ്റി മഞ്ജു എത്തിയിരുന്നു. മഞ്ഞയിൽ പച്ച ബോഡർ ഉള്ള പട്ട് സാരി അണിഞ്ഞ് താരം വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്.

ആദ്യം മുതലെ ഭാവനയ്ക്ക് ഒപ്പം

ആദ്യം മുതലെ ഭാവനയ്ക്ക് ഒപ്പം

ആദ്യം മുതലെ ഭാവനയ്ക്ക് പിന്തുണയുമായി മഞ്ജു കൂടെ ഉണ്ടായിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഭാവനയുടെ വിവാഹ നിശ്ചയത്തിനു നിറസാനിധ്യമായിരുന്നു മ‍ഞ്ജു വാര്യർ. സഹപ്രവർത്തകയോ സുഹൃത്തോ എന്നതിലുപരിയായിരുന്നു മഞ്ജുവിന് ഭാവന.

 വിവാഹ സമ്മാനം

വിവാഹ സമ്മാനം

മഞ്ജുവും നവ്യയും ഒരുമിച്ചാണ് വിവാഹത്തിനെത്തിയത്. രാവിലെ തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിനു ശേഷം സൽക്കാരത്തിവും മഞ്ജു പങ്കെടുത്തിരുന്നു. വധുവരന്മാരെ അനുഗ്രഹിക്കാനായി എത്തിയ മഞ്ജു ഭാവനയ്ക്ക് കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകിയിരുന്നു. തുടർന്ന് വധുവരന്മാരോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിനു ശേഷമാണ് താരം വേദി വിട്ടത്.

വൻ താരനിര

വൻ താരനിര

ഭാവനയുടെ വിവാഹത്തിനു ബന്ധുക്കളും വളരെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ വിവാഹത്തിനു ശേഷമുള്ള സൽക്കാര ചടങ്ങിൽ വൻ താര നിരയാണ് ഉണ്ടായിരുന്നത്. ഭാവനയുടെ സുഹൃത്തുക്കൾക്കു പുറമേ മമ്മൂട്ടി, സിദ്ധിഖ്, സി ബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ ,ഭാമ, റീമ കല്ലിംഗല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ ,വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിലെത്തിയിരുന്നു. മഞ്ജു മുഴുവന്‍ സമയവും ഭാവനക്കൊപ്പമുണ്ടായിരുന്നു

പൂർണ്ണ സന്തോഷത്തോടെ മഞ്ജു

പൂർണ്ണ സന്തോഷത്തോടെ മഞ്ജു

ഭാവനയുടെ വിവാഹത്തിൽ മഞ്ജു തന്നെയായിരുന്നു സ്റ്റാർ. മനസിൽ എത്രത്തോളം സന്തോഷമുണ്ടെന്നും മഞ്ജുവിന്റെ ഒരോ മുഖഭാവത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുമായിരുന്നു. നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ കൂട്ടുകാരോടോപ്പം സന്തോഷിച്ച് പാട്ടുപാടുന്ന മഞ്ജുവിനെ കാണാം. ഉദാഹരണം സുജാതയിലെ പാട്ടാണ് ഭാവനയ്ക്ക് വേണ്ടി മഞ്ജുവും കൂട്ടാരും പാടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X