മഞ്ജു വാര്യരുടെ ലുക്കും ഇരിപ്പും പൊളിച്ചടുക്കി! മധു വാര്യര്‍ അനിയത്തിക്ക് നല്‍കിയ വേഷം ഗംഭീരം തന്നെ!
മധു വാര്യര്‍ സംവിധായകനായി അരങ്ങേറുകയാണ്. അഭിനേതാവായി തുടക്കം കുറിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുകയാണ് ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ. ചേട്ടന്റെ സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിച്ചത് മഞ്ജു വാര്യര്‍ക്കായിരുന്നു. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും പങ്കാളിയാണ് താരം. ഈ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിംഗും നിര്‍ത്തിവെക്കുകയായിരുന്നു.
ചിത്രീകരണം നിര്‍ത്തിവെച്ചതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. നാളുകള്‍ക്ക് ശേഷം മക്കളും മരുമകളും പേരക്കുട്ടിയും വീട്ടിലെത്തിയതിനെക്കുറിച്ച് വാചാലയായി ഗിരിജ വാര്യര്‍ എത്തിയിരുന്നു. മഞ്ജുവിന്‍രെ നൃത്തത്തെക്കുറിച്ചും അനുവിന്റെ അടുക്കള ജോലിയെക്കുറിച്ചും ആവണിയുടെ കളിയെക്കുറിച്ചും ഗിരിജ കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായി മാറിയിരുന്നു.

മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ലളിതം സുന്ദരം സിനിമയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. കൈയ്യിലൊരു ബുക്കുമായി ഫോട്ടോയ്ക്ക് ചിരിച്ച് പോസ് ചെയ്യുന്ന മഞ്ജു വാര്യരുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ലുക്കും ഇരിപ്പും കണ്ടാല്‍ ലളിതം സുന്ദരമെന്ന് പറയാനാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അനിയത്തിക്ക് മികച്ച വേഷം തന്നെയാണ് ചേട്ടന്‍ നല്‍കിയിട്ടുള്ളതെന്നാണ് ആരാധകരുടെ കമന്റുകള്‍.
ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. താനാണ് നായികയെന്ന കാര്യത്തെക്കുറിച്ച് അവസാനനിമിഷമാണ് അറിഞ്ഞതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ലളിതം സുന്ദരത്തിന്‍രെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും വൈറലായി മാറിയത്. കയറ്റം, ചതുര്‍മുഖം, ദി പ്രീസറ്റ്, പടവെട്ട് തുടങ്ങിയ സിനിമകളിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











