പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

By Aswathi

മഞ്ജു വാര്യര്‍ എന്ന അഭിനേത്രയുടെ കഴിവിനെ കുറിച്ച ഇവിടെ ആര്‍ക്കും ഒരു സംശയവുമില്ല. പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയപ്പോഴും മഞ്ജുവിന്റെ അഭിനയത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അങ്ങനെല്ല. പതിനാല് വര്‍ഷത്തിന് മുമ്പ് വെള്ളിത്തിരയില്‍ നിന്ന് പോയ നടിയല്ല അക്കാര്യത്തില്‍ ഇപ്പോള്‍ മഞ്ജു.

പണ്ട് സംവിധായകതനും നിര്‍മാതവിനും ഒരു തലവേദനയുമുണ്ടാക്കാത്ത നടിയെന്ന് പേരെടുത്ത മഞ്ജു ഇപ്പോള്‍ പ്രതിഫലത്തിന്റെ വിഷയത്തില്‍ സംവിധായകനും നിര്‍മാതാവിനും തലവേദനയാണ്. ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പ്രതിഫലം. ഈ വിഷയത്തെ ചൊല്ലി മഞ്ജുവിനെ പുതിയ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് പുതിയ വാര്‍ത്ത. സിറ്റി കൗമുദിയാണ് വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന വായിക്കൂ...

ഒരു കോടി പ്രതിഫലം

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

രണ്ടാം വരവില്‍ മഞ്ജുവിന്റെ നിലപാടുകളെല്ലാം തന്നെ ചലച്ചിത്ര ലോകത്ത് ചര്‍ച്ചയാകുകയാണ്. പ്രത്യേകിച്ച് പ്രതിഫലത്തിന്റെ കാര്യത്തില്‍. ഒരു കോടി രൂപയാണത്രെ മഞ്ജു ചോദിക്കുന്ന പ്രതിഫലം.

ആഷിഖിന്റെ ചിത്രത്തില്‍

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്ന് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. മഞ്ജുവിനൊപ്പം റിമ കല്ലിങ്കലും മുഖ്യവേഷത്തിലെത്തുന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമാണെന്നും കേട്ടു.

മഞ്ജു ഇല്ല

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരമനുസരിച്ച്, ഈ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ മാറ്റിയത്രെ.

എന്തിന് മാറ്റി?

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

എന്തിന് മഞ്ജുവിനെ മാറ്റി എന്ന ചോദ്യം വന്നപ്പോഴാണ് പ്രതിഫലത്തിന്റെ കാര്യമുയര്‍ന്നത്. മഞ്ജു ചോദിച്ച പ്രതിഫലം നല്‍കാന്‍ കഴിയാത്തതിനാലണത്രെ ചിത്രത്തില്‍ നിന്നും താരത്തെ നീക്കിയത്.

സാറ്റലൈറ്റ് വിഷയം

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ഷൂട്ടിംഗ് സമയത്തോ അതിനുമുമ്പോ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോകുന്നില്ല. റിലീസ് ചെയ്തിട്ട് നോക്കാമെന്നാണ് ടെലിവിഷന്‍ അധികൃതരുടെ നിലപാട്. അങ്ങനെയുള്ളപ്പോള്‍ നായികയ്ക്ക് മാത്രം ഒരു കോടി പ്രതിഫലം നല്‍കുന്നത് ആത്മഹത്യാപരമാണെന്നാണ് പൊതുവേയുള്ള നിലപാട്.

മഞ്ജുവിന് ഒരു കോടി നല്‍കിയാല്‍?

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

മഞ്ജുവിനു ഒരു കോടി നല്‍കിയാല്‍ അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രം രണ്ട് കോടിയോളം നിര്‍മ്മാതാവ് ചെലവാക്കേണ്ടിവരും. ഇതാണ് പല നിര്‍മ്മാതാക്കളുടെയും പിന്‍മാറ്റത്തിനു കാരണം.

മഞ്ജുവിന് പകരം ഫഹദ്

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

ഗ്യാങ്സ്റ്ററിന് ശേഷം പൊളിഞ്ഞ ആഷിഖ് റാണി പത്മിനിയിലൂടെ തിരിച്ചുകയറാം എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മഞ്ജുവിനെ മാറ്റി ഫഹദ് ഫാസിലിനെ വച്ച് സിനിമയെടുക്കാനാണ് സംവിധായകന്റെ നീക്കമെന്ന് അറിയുന്നു. അതിന് വേണ്ടി കഥയില്‍ മാറ്റം വരുത്തുകയാണത്രെ ആഷിഖ്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് മഞ്ജു ഒടുവില്‍ അഭിനയിച്ചത്. ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും.

എന്നും എപ്പോഴും ചോദിച്ചത്?

പ്രതിഫലം ഒരു കോടി: മഞ്ജുവിനെ ആഷിഖിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ആരംഭത്തിലും മഞ്ജുവും നിര്‍മാതാവും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവത്രെ. ഒടുവില്‍ മഞ്ജു പറഞ്ഞതിന്റെ 60 ശതമാനം നല്‍കിയാണ് ഷൂട്ടിങ് തുടങ്ങിയതെന്നും അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X