മധു വാര്യര്‍ സംവിധായകനാവുന്ന ചിത്രത്തിന് തുടക്കമായി! ചേട്ടനെ കെട്ടിപ്പിടിച്ച് മഞ്ജു വാര്യര്‍
മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചു. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൗണ്ട് ബംഗ്ലാവ് , വണ്ടിപെരിയാര്‍ സത്രം തുടങ്ങിയിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ലളിതം സുന്ദരം നിര്‍മിക്കുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു.
ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ബിജു മേനോനും മഞ്ജുവിനും പുറമെ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരും ലളിതം സുന്ദരത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന ഒരു സിനിമ വരുന്നത്.


Click it and Unblock the Notifications