»   » മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കിയ സിനിമകള്‍ എതൊക്കെയാണെന്ന് അറിയാമോ ?

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കിയ സിനിമകള്‍ എതൊക്കെയാണെന്ന് അറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

സ്‌കൂള്‍ കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ
കലാ തിലകം പട്ടം നേടി മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാറായി വളര്‍ന്ന മഞ്ജു വാര്യരെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വട്ടമുഖവും പനങ്കുല പോലെയുണ്ടായിരുന്ന മുടിയുമായിട്ടായിരുന്നു 1995 ല്‍ സിനിമയിലെത്തുമ്പോള്‍ മഞ്ജു.

നടന്‍ ദീലിപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മഞ്ജു.2015 ല്‍ ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന മഞ്ജു ആദ്യ കാലത്തിനെക്കാള്‍ സൂപ്പര്‍ നായികയായി വളരുകയായിരുന്നു. 31 ല്‍ അധികം സിനിമകളിലാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്.

സാക്ഷ്യം

1995 ല്‍ സിനിമയിലെത്തിയെ മഞ്ജു വാര്യര്‍ ആദ്യം അഭിനയിച്ച സിനിമയാണ് സാക്ഷ്യം. സുരേഷ് ഗോപി നായകനും ഗൗതമി നായികയുമായി എത്തിയ സിനിമയില്‍ നല്ലൊരു വേഷത്തില്‍ തന്നെയാണ്. മഞ്ജു അഭിനയിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ ചിത്രമാണിത്.

സല്ലാപം

മഞ്ജു നായികയായി എത്തിയ അദ്യ സിനിമയാണ് സല്ലാപം. നടിയുടെ ജീവിതത്തില്‍ വന്‍ വഴിതിരിവായി മാറിയ സിനിമയാണ് സല്ലാപം. സല്ലാപത്തിലുടെയാണ് മഞ്ജു വാര്യരും ദിലീപും ഇഷ്ടത്തിലാവുന്നത്.

ഈ പുഴയും കടന്ന്

കമല്‍ സംവിധാനം ചെയ്ത് ദിലീപും മഞ്ജു വാര്യരും നായിക നായകന്മാരായി എത്തിയ സിനിമയാണ് ഈ പുഴയും കടന്ന്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രം കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ഈ പുഴയും കടന്ന്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചിലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ പുരസ്‌കാരം, സ്‌ക്രീന്‍- വീഡിയോ കോണ്‍ പുരസ്‌കാരവും മഞ്ജുവിന് കിട്ടിയിരുന്നു.

ദില്ലി വാല രാജകുമാരന്‍

രാജസേനന്‍ സംവിധാനം ചെയ്ത് ജയറാമിനൊപ്പം അഭിനയിച്ച സിനിമയാണ് ദില്ലി വാല രാജകുമാരന്‍. മായ എന്ന കഥാപാത്രത്തിലാണ് മഞ്ജു അഭിനയിച്ചത്.

തൂവല്‍ കൊട്ടാരം

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് തൂവല്‍ കൊട്ടാരം. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ദിലീപും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മാനസിക വിഭ്രാന്തിയുള്ള ദേവപ്രഭ എന്ന വേഷത്തിലാണ് മഞ്ജു അഭിനയിച്ചത്. നടിയുടെ നൃത്തം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമയിലുള്ളത്. ചിത്രത്തിലെ ദേവപ്രഭ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫാന്‍സ് പുരസ്‌കാരം കിട്ടിയിരുന്നു.

കളിവീട്

മഞ്ജു വാര്യര്‍ നായകിയായി എത്തിയ കളിവീട് എന്ന സിനിമയിലും ജയറാം തന്നെയായിരുന്നു നായകന്‍. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു അഭിനയിച്ചത്. തകരുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയാണ് കളിവീട്.

ഇന്നലകളില്ലാതെ

ബിജു മോനോന്റെ കൂടെ മഞ്ജു അഭിനയിച്ച ചിത്രമാണ് ഇന്നലകളില്ലാതെ. നൃത്തത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തില്‍ മഞ്ജു ശക്തമായൊരു വേഷത്തിലാണ് അഭിനയിച്ചത്. 1997 ലാണ് ചിത്രം പുറത്തിറങ്ങിയത്.

കളിയാട്ടം

മഞ്ജു വാര്യരും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സിനിമയാണ് കളിയാട്ടം. വില്ല്യം ഷെക്‌സ്പീയറിന്റെ ഒഥല്ലോ എന്ന നാടകത്തിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് കളിയാട്ടം. ജയരാജ് സംവിധാനം ചെയ്ത ചിത്രം ജനശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്. താമര എന്ന കഥാപാത്രത്തിലാണ് മഞ്ജു അഭിനയിച്ചത്.

സമ്മാനം

മനോജ് കെ ജയനും മഞ്ജു വാര്യരും അഭിനയിച്ച സിനിമയാണ് സമ്മാനം. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രം 1997 ലാണ് റിലീസ് ചെയ്തത്.

ആറാം തമ്പുരാന്‍

മഞ്ജു വാര്യരുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ആറാം തമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ചിത്രത്തിലെ ഉണ്ണിമായ ഇന്നും ജീവിക്കുന്നത് മലയാള സിനിമയിലെ പ്രേക്ഷകരുടെ ഹൃദയങ്ങളിലാണ്. സ്‌ക്രീന്‍- വീഡിയോ കോണ്‍ പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ഡുവിന് കിട്ടിയത് ആറാം തമ്പുരാനിലെ അഭിനയത്തിനായിരുന്നു.

കുടമാറ്റം

ദിലീപും മഞ്ജുവും വീണ്ടും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് കുടമാറ്റം. സുന്ദര്‍ ദാസാണ് സിനിമ സംവിധാനം ചെയ്തത്. ഗൗരി എന്ന കഥപാത്രത്തിലാണ് മഞ്ജു ചിത്രത്തിലഭിനയിച്ചത്.

കൃഷ്ണഗുഡിയിലെ പ്രണയകാലത്ത്

കമല്‍ സംവിധാനം ചെയ്ത് മഞ്ജുവിനൊപ്പം ജയറാം നാകനായി എത്തിയ സിനിമയാണ് കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്ന സിനിമ. തീവ്ര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ബിജു മേനോനും നായകനായി എത്തിയിരുന്നു.

ഇരട്ടകുട്ടികളുടെ അച്ഛന്‍

വീണ്ടും മഞ്ജു വാര്യരും ജയറാമും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച സിനിമയാണ് ഇരട്ടക്കുട്ടികളുടെ അച്ഛന്‍. കുടുംബ ബന്ധങ്ങളുടെ ദൃഢതയുറപ്പിക്കുന്ന ചിത്രത്തില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായിട്ടാണ് മഞ്ജു അഭിനയിച്ചത്.

തിരകള്‍ക്കപ്പുറം

മഞ്ജു വാര്യരും സുരേഷ് ഗോപിയും നായിക നായകന്മാരായി എത്തിയ സിനിമയാണ് തിരകള്‍ക്കപ്പുറം. കടലിനെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ചിത്രമാണ് തിരക്കള്‍ക്കപ്പുറം.

പ്രണയവര്‍ണ്ണങ്ങള്‍

നാടന്‍ പെണ്‍കുട്ടിയായി എത്തിയ മഞ്ജുവിന്റെ ചിത്രമാണ് പ്രണയ വര്‍ണങ്ങള്‍. സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിവര്‍ അഭിനയിച്ച സിനിമയിലെ ഗാനങ്ങളാണ് ഇന്നും മികച്ചു നില്‍ക്കുന്നത്. വിദ്യ സാഗര്‍, ഗിരീഷ് പുത്തഞ്ചേരിയും ചേര്‍ന്നാണ്് ചിത്രത്തിലെ പാട്ടുകള്‍ തയ്യാറാക്കിയത്.

ദയ

മഞ്ജു വാര്യരുടെ ചിത്രങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ ദയ. ആണ്‍വേഷത്തിലാണ് മഞ്ജു ചിത്രത്തിലഭിനയിച്ചത്. എം ടി വാസുദേവന്‍ നായരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്. ആയിരത്തെന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ഛായഗ്രാഹകനായ വേണു അണ് ചിത്രം സംവിധാനം ചെയ്തത്.

കന്മദം

മഞ്ജുവിന്റെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് കന്മദത്തിലെ ഭാനുമതി. എ കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ലാലുമായിരുന്നു അഭിനയിച്ചിരുന്നത്. കന്മദത്തിലെ അഭിനയിത്തിന് മഞ്ജുവിന് മികച്ച നടിക്കുള്ള ഏഷ്യാനെറ്റിലെ ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

സമ്മര്‍ ഇന്‍ ബെത്‌ലേഹം

ആര്‍ക്കും പ്രിയങ്കരമായി മാറിയ കഥപാത്രമായിരുന്നു
സമ്മര്‍ ഇന്‍ ബെത്‌ലേഹമിലെ ആമി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരാണ് ചിത്രത്തിലഭിനയിച്ചിരുന്നത്.

കണ്ണെഴുതി പൊട്ടും തൊട്ട്

കണ്ണെഴുതി പൊട്ടും എന്ന സിനിമയില്‍ അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന ഭദ്ര. മലയാളത്തിലെ പ്രേക്ഷകരെ അത്രയധികം ആകര്‍ഷിച്ച സിനിമകളിലൊന്നാണ്. തിലകനും ബിജു മേനോനുമൊപ്പം മഞ്ജു തകര്‍ത്തഭിനയിച്ച സിനിമയില്‍ ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജജൂറി പരമാര്‍ശം നേടിയിരുന്നു. ഒപ്പം ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയുമായിരുന്നു.

പത്രം

പത്ര പ്രവര്‍ത്തകയുടെ വേഷത്തില്‍ മഞ്ജു അഭിനയിച്ച് ചിത്രമാണ് പത്രം. ശേഖരന്‍ എന്ന വേഷത്തിലെത്തിയ മുരളിയുടെ മകളായിട്ടാണ് മഞ്ജു ചിത്രത്തിലഭിനയിച്ചത്. സുരേഷ് ഗോപിയായിരുന്നു നായകന്‍.

ഹൗ ഓള്‍ഡ് ആര്‍ യു

നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന മഞ്ജു വാര്യര്‍ ആദ്യം അഭിനയിച്ച സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിരുപമ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. ചിത്രം വളരെ ജനശ്രദ്ധ നേടിയിരുന്നു. കുഞ്ചോക്കോ ബോബനാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

എന്നും എപ്പോഴും

മടങ്ങി വരവിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണ് എന്നും എപ്പോഴും. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിയായിരുന്നു എന്നും എപ്പോഴും. സത്യന്‍ അന്ത്യക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.

റാണി പത്മിനി

സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് മഞ്ജു വാര്യരും റീമ കല്ലിങ്കലും നായികമാരായി അഭിനയിച്ച ചിത്രമാണ് റാണി പത്മിനി, ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 2015 ലാണ് റിലീസ് ചെയ്തത്.

ജോ ആന്‍ഡ് ദ ബോയ്

റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമയാണ് ജോ ആന്‍ഡ് ദ ബോയ്. മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപുമാണ് ചിത്രത്തിലഭിനയിച്ചത്. ചിത്രത്തിന് രണ്ട് 2015 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

പാവാട

പ്രഥ്വിരാജിനൊപ്പം മഞ്ജു അഭിനയിച്ച സിനിമയാണ് പാവാട. രണ്ടു മദ്യപാനികളുടെ കഥ പറയുന്ന സിനിമയില്‍ അനുപ് മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ മഞ്ജു അതിഥി വേഷത്തിലാണെത്തുന്നത്.

വേട്ട

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത സിനിമയാണ് വേട്ട. ശ്രീബാല എന്ന പോലീസുകാരിയുടെ വേഷത്തിലാണ് മഞ്ജു ചിത്രത്തിലഭിനയിച്ചത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് തലേദിവസമായിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് സംവിധായകന്‍ രാജേഷ് പിള്ള അന്തരിക്കുന്നത്.

കരിങ്കുന്നം 6 എസ്

ദീപു കരുണാകരന്റെ സിനിമയാണ് കരിങ്കുന്നം 6 എസ്. മഞ്ജു വാര്യരും അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരു സ്‌പോര്‍സ് സിനിമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വന്ദന എന്ന സ്‌പോര്‍സ് വുമണായിട്ടാണ് മഞ്ജു ചിത്രത്തിലഭിനയിച്ചത്.

കെയര്‍ ഓഫ് സൈറ ബാനു

അമല അക്കേനിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറ ബാനു. കഴിഞ്ഞ മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ തന്റെ ശബ്ദം നല്‍കികൊണ്ട് ചിത്രത്തില്‍ സാന്നിധ്യമായി ഉണ്ടായിരുന്നു.

ആമി

എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം സിനിമയാക്കുന്നതാണ് ആമി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല സുരയ്യയുടെ വേഷം അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് ഇനിയും തീരുമാനിച്ചിട്ടില്ല.

വില്ലന്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന വില്ലനാണ് മഞ്ജുവിന്റെ ഇനിയും ഇറങ്ങാനുള്ള സിനിമ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

ഒടിയാന്‍

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് ഒടിയാന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്്ത സിനിമയില്‍ മഞ്ജുവും പ്രധാന കഥാപാത്രമായി അഭിനയിക്കുകയാണ്.

മഞ്ജു അഭിനയിക്കാന്‍ പോകുന്ന മറ്റ് സിനിമകള്‍

മഞ്ജു പുതിയ സിനിമകളുടെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാംമൂഴം, കാളിദാസ് ജയറാമിന്റെ പൂമരം എന്നി ചിത്രങ്ങളില്‍ മഞ്ജു അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. ഒപ്പം മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജും നിര്‍മ്മിക്കുന്ന പുതിയ സിനിമയിലും നായികയായി മഞ്ജു അഭിനയിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Do you know which all films had Malayalam's lady superstar Manju Warier in the lead role?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam