»   » ഫഹദിനും ദുല്‍ഖറിനുമൊപ്പം മഞ്ജു വാര്യര്‍?

ഫഹദിനും ദുല്‍ഖറിനുമൊപ്പം മഞ്ജു വാര്യര്‍?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍, സംവിധായകന്‍ രഞ്ജിത്താണ് ലാലിനെയും മഞ്ജുവിനെയും നായികാനായകന്മാരാക്കി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ലാലിന്റെ നായികയായി തിരിച്ചെത്തുന്ന മഞ്ജു സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജിത്ത് ചിത്രത്തിന് പിന്നാലെ യുവതാരങ്ങളായ ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിലും മഞ്ജുവായിരിക്കും നായികയെന്നാണ് കേള്‍ക്കുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മൂന്ന് യുവതാരങ്ങളും ഒന്നിയ്ക്കുന്നത്. ഇവര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ മഞ്ജുവുമെത്തുന്നുണ്ടെന്നാണ് സൂചന. ബോളിവുഡില്‍ വന്‍വിജയമായിരുന്ന ദില്‍ ചാഹ്താ ഹേയുടെ റീമേക്കാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അഞ്ജലി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഞ്ജുവാണ് നായികയെന്ന വാര്‍ത്തകളോടും അഞ്ജലിയോ മറ്റ് അണിയറക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ അഞ്ജലി മേനോന്റെ ചിത്രത്തിലൂടെ മഞ്ജുവാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒടുവില്‍ തിരിച്ചുവരവിനായി ആശീര്‍വാദ് സിനിമാസ് മുന്നോട്ടുവച്ച ഓഫറാണ് മഞ്ജു സ്വീകരിച്ചിരിക്കുന്നത്.

എന്തായാലും ലാലിനൊപ്പം തിരച്ചുവരുന്ന മഞ്ജുവിനെ ന്യൂജനറേഷന്‍ നായകന്മാര്‍ക്കൊപ്പവും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Actress Manju Warrier may act in Anjali Menon's new film starring Fahad Fazil and Dulquar Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam