»   » യുവനടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് പ്രതി, മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ റോള്‍ ഞെട്ടിക്കും!

യുവനടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് പ്രതി, മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ റോള്‍ ഞെട്ടിക്കും!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസുമായി അന്വേഷണ സംഘം മുന്നോട്ട് തന്നെയാണ്. സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ദിലീപ് പ്രതിയായതായി തെളിഞ്ഞതോടെ കേസ് അന്വേഷണം ശക്തമാകുകയാണ്. കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് പുതിയ റിപ്പോര്‍ട്ട്.

ALSO Read: ദിലീപുമായി വ്യക്തി വിരോധമില്ല, കാവ്യ മാധവന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയും പള്‍സര്‍ സുനി ആക്രമിച്ചു! പിന്നില്‍?

മഞ്ജുവും ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെട്ടിരുന്നു എന്നതും ദിലീപിന് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് നേരത്തെ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അക്കാരണത്താലാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യം ഉണ്ടായതെന്നും സൂചന.

പുതിയ റിപ്പോര്‍ട്ടുകള്‍

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ ജീവിതത്തില്‍ യുവനടി ഇടപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

രണ്ടാമത്തെ സാക്ഷിയായി മഞ്ജു

യുവനടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരെ സാക്ഷിയാക്കും. ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റ പത്രത്തില്‍ ഉള്‍പ്പെടുത്തും.

മഞ്ജുവിന്റെ മൊഴി

മഞ്ജുവിന്റെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആക്രമിക്കപ്പെട്ട നടിയുമായും ദിലീപും തമ്മിലുണ്ടായ തര്‍ക്കത്തിന് ദൃക്‌സാക്ഷികളായവരെയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.

ദിലീപിന് ഇത്രയും ദേഷ്യം

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയച്ചതാണ് ആക്രമണത്തിനിരയായ നടിയോട് ദിലീപിന് ഇത്രയും ദേഷ്യമുണ്ടാകാന്‍ കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മഞ്ജുവിനെ സാക്ഷിയാക്കിയാല്‍

നിലവിലെ തെളിവുകള്‍ക്ക് മഞ്ജു വാര്യരെ സാക്ഷിയാക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേസിലെ രണ്ടാം സാക്ഷിയായിരിക്കും മഞ്ജു വാര്യര്‍.

ദിലീപ്-മഞ്ജു വേര്‍പിരിയല്‍

ദിലീപും മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തന്നെ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആക്രമിക്കപ്പെട്ട നടി കാവ്യയുമായുള്ള ദിലീപപിന്റെ അടുപ്പത്തെ കുറിച്ച് അറിയിച്ചുകൊണ്ടിരുന്നതായും പറയുന്നുണ്ട്.

English summary
Manju Warrier may present as witness.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam