For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾ ചിറകില്ലാത്തവനല്ല!! ഉയർന്ന് പറന്നോളൂ...! കൃഷ്ണകുമാറിന് ആശംസയുമായി മഞ്ജുവാര്യർ

  |

  സോഷ്യൽ മീഡിയയിൽ സംസാര വിഷയം കൃഷ്ണ കുമാർ എന്ന വ്യക്തിയെ കുറിച്ചാണ്. ജീവിതം മുന്നിൽ ബാക്കി കിടക്കുകയാണ്. തന്റെ വഴിയില്‍ ദുശകനമുമായി നില്‍ക്കുന്ന എല്ലാത്തിനേയും മനകരുത്ത് കൊണ്ട് നേരിട്ട് വിജയം കൈപ്പിടിയിലാക്കുന്ന കബ്ലീറ്റ് പോസ്റ്റീവ് മാനാണ് കൃഷ്ണ കുമാര്‍. ജന്മയുളള അസുഖങ്ങള്‍ ഒന്നും തന്നെ തന്റെ ജീവിതത്തേയും സ്വപ്‌നത്തേയും ഒരിക്കലും ബാധിക്കില്ലെന്ന് കൃഷ്ണ കുമാര്‍ തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

  manju warrier

  ദീപികയ്ക്ക് പിന്നാലെ പ്രിയങ്കയും വധുവാകുന്നു!! ഡിസംബർ 2ന്, നിക്ക് ഇന്ത്യയിലേയ്ക്ക്...

  മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ജന്മന തന്നെ കൃഷ്ണകുമറിനെ കടന്നു പിടിച്ചിരുന്നു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത അസുഖങ്ങളുടെ പട്ടികയിലുള്ള രോഗമാണിത്. എന്നാൽ മസ്‌കുലാര്‍ ഡിസ്‌ട്രോഫിയ്‌ക്കൊരിക്കലും കൃഷ്ണ കുമാറിന്റെ വില്‍ പവറിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് കൃഷ്ണ കുമാറിനെ കുറിച്ചുള്ള മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കൃഷ്ണ കുമാറിന്റെ ഒരു ആഗ്രഹമായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിനെ നേരിൽ കാണണമെന്ന് . ആ ആഗ്രഹം കഴിഞ്ഞ ദിവസം യാഥാര്‍ഥ്യമാകുകയും ചെയ്തു.

  അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ

  മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി ങകചഉ എന്ന സംഘടനയുണ്ടാക്കിയതുമുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍...നിങ്ങള്‍ ചിറകില്ലാത്തവനല്ല...അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്...നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ....

  ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരന്‍ ശ്രീ. ഷിബുവിന് നന്ദിയും മഞ്ജു രേഖപ്പെടുത്തി

  English summary
  manju warrier meet her fan krishna kumar muscular dystrophy patient
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X