»   » ദിലീപിന്റെ ആലുവയിലെ വീട്ടില്‍ മഞ്ജുവാര്യര്‍??? മഞ്ജു ഇപ്പോള്‍ ഇവിടെയാണ്, ഇതാണ് വാസ്തവം...

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ മഞ്ജുവാര്യര്‍??? മഞ്ജു ഇപ്പോള്‍ ഇവിടെയാണ്, ഇതാണ് വാസ്തവം...

Posted By: Karthi
Subscribe to Filmibeat Malayalam

യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ മഞ്ജുവാര്യര്‍, ദിലീപ്, കാവ്യമാധവന്‍ എന്നിവരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മകള്‍ മീനാക്ഷി എവിടെയാണ് എന്നതായിരുന്നു വാര്‍ത്ത. മീനാക്ഷിയേ ബോര്‍ഡിംഗിലേക്ക് മാറ്റിയെന്നും അല്ല ബന്ധുക്കള്‍ക്കൊപ്പം ദുബായിയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. 

അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അപര്‍ണയ്ക്ക് പേടി!!! കാരണം വെളിപ്പിടുത്തി ആസിഫ് അലി...

കേസില്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ മകള്‍ മീനാക്ഷിയെ ബോധ്യപ്പെടുത്തുന്നതിനായി  മഞ്ജുവാര്യര്‍ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മകളെ കാണാന്‍ മഞ്ജുവാര്യര്‍

ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷില്‍ മഞ്ജുവിന്റെ പേര് പരാമാര്‍ശിക്കുന്നുണ്ട്. ഇത് കൂടാതെ ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച് മഞ്ജുവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മീനാക്ഷിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് മഞ്ജു എത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍.

വാര്‍ത്തകള്‍ വ്യാജം

മീനാക്ഷിയെ കാണാന്‍ മഞ്ജു ദിലീപിന്റെ വീട്ടില്‍ എത്തിയെന്ന വാര്‍ത്തകളില്‍ വാസ്തവമില്ല. മഞ്ജു ഇപ്പോളള്‍ ആമിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തിയിലാണെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീനാക്ഷി മിണ്ടിയില്ല

മഞ്ജുവാര്യര്‍ വീട്ടിലെത്തിയപ്പോള്‍ മീനാക്ഷി മിണ്ടാന്‍ തയാറായില്ല. മഞ്ജുവിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാതെ കാവ്യയാണ് വീട്ടിലേക്ക് സ്വീകരിച്ചതെന്നും, സ്‌നേഹത്തോടെ സംസാരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദിലീപിനെ കുടുക്കിയതിന് പിന്നില്‍ മഞ്ജു

ദിലീപിനെ ഈ കേസില്‍ കുടുക്കിയത് മഞ്ജുവാര്യരാണെന്ന് ആരോപങ്ങള്‍ ഉയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ഗൂഢാലോചനക്കുറ്റം ആരോപിച്ചതും മഞ്ജുവായിരുന്നു. ഇതിന് പ്രമുഖ പരസ്യ ചിത്ര സംവിധായകന്റെ പിന്തുണ ഉണ്ടായിരുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

മഞ്ജുവാര്യര്‍ തിരക്കിലാണ്

കമല്‍ സംവിധാനം ചെയ്യുന്ന ആമി, മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍, കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് കഥ എഴുതയി ഉദാഹരണം സുചാത എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ മഞ്ജുവാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വിധി ചൊവ്വാഴ്ച

കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്കെതിരെ ആസൂത്രിതമായ നീക്കുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.

വാദത്തിലുറച്ച് പ്രോസിക്യൂഷന്‍

കേസിന്റെ സൂത്രധാരന്‍ ദിലീപ് തന്നെയാണ് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനേപ്പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

English summary
Manju Warrier meets Meenakshi in Dileep's house, here is the truth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam