രഞ്ജിത്തിന്റെ വിത്തില്‍ സത്യന്‍ കൊയ്‌ത്തെടുത്തു

By Nirmal Balakrishnan

രഞ്ജിത്ത് വിത്തെറിഞ്ഞു, സത്യന്‍ അന്തിക്കാട് കൊയ്തു. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒന്നിക്കുമ്പോള്‍ പറയാവുന്ന ഏറ്റവും നല്ല വാക്കുകള്‍ ഇതാണ്. മഞ്ജുവാര്യര്‍ രണ്ടാമതും സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ലാലിന്റെ നായികയാക്കാന്‍ തീരുമാനിച്ചത് രഞ്ജിത്തായിരുന്നു. രഞ്ജിത്ത് ഇങ്ങനെ ചെയ്യാന്‍ കാരണം ലാലും മഞ്ജുവും മുന്‍പ് അഭിനയിച്ച ചിത്രങ്ങളെല്ലാം നേടിയ വിജയമായിരുന്നു. പ്രത്യേകിച്ച് ആറാം തമ്പുരാന്‍. ഈ ചിത്രത്തിനു കഥയും തിരക്കഥയും എഴുതിയത് രഞ്ജിത്തായിരുന്നു. രഞ്ജിത്ത് അന്ന് സംവിധാനം തുടങ്ങിയിട്ടില്ല. രഞ്ജി തുടങ്ങുമ്പോഴേക്കും മഞ്ജു കളം വിട്ടിരുന്നു.

മഞ്ജുവാര്യര്‍ എന്ന നടി സിനിമാരംഗം വിട്ടപ്പോള്‍ അവരെ കഴിവിനെ പലരും പുകഴ്ത്തിയിരുന്നു. പ്രത്യേകിച്ച് മഞ്ജുവിനെ നായികയാക്കി സിനിമയൊരുക്കിയ സംവിധായകര്‍. സത്യന്‍ അന്തിക്കാടിന് മഞ്ജുവിന്റെ കഴിവ് നന്നായി അറിയാമായിരുന്നു. തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തില്‍ മഞ്ജുവായിരുന്നു നായിക. മഞ്ജു സിനിമാരംഗം വിടാന്‍ തീരൂമാനിച്ചപ്പോള്‍ പാടില്ല എന്നു പറഞ്ഞതില്‍ മുഖ്യനും സത്യന്‍ ആയിരുന്നു.

mohanlal-manju-warrier

മഞ്ജു തിരിച്ചുവരുന്നു എന്നു തീരുമാനിച്ചപ്പോള്‍ അവരെ നായികയാക്കാന്‍ സത്യന്‍ അന്തിക്കാട് തീരുമാനിച്ചിരുന്നു. സത്യന്‍ ഇതു പറയുമ്പോഴേക്കും രഞ്ജിത്ത് സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്‌റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി മഞ്ജു അഭിനയിക്കുന്നു എന്നു കേട്ടതോടെ പ്രേക്ഷകരൊക്കെ സന്തോഷിച്ചു. മഞ്ജുവിന്റെ തിരിച്ചുവരവിന് ഇത്രയും പ്രചാരണം കിട്ടാന്‍ അതായിരുന്നു കാരണം. മഞ്ജുവാര്യര്‍ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു എന്നു പറയുമ്പോള്‍ ലഭിക്കുന്നതിലും പ്രചാരണം ഇപ്പോള്‍ കിട്ടാന്‍ കാരണം ലാലിന്റെ നായികയാകുന്നു എന്നതുകൊണ്ടായിരുന്നു.

എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ കാരണം രഞ്ജിത്ത് ആ ചിത്രം ഉപേക്ഷിച്ചു. നല്ല കഥ കിട്ടിയില്ല എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. പക്ഷേ അതു വിശ്വസിക്കാന്‍ പറ്റില്ല. നല്ല കഥ കിട്ടാതെ ഒരു സംവിധായകന്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപെടില്ലല്ലോ. എന്തായാലും അതില്‍ നേട്ടമുണ്ടായത് റോഷന്‍ ആന്‍ഡ്രൂസിനാണ്. ഒരു ശരാശരിയിലൊതുങ്ങുന്ന ചിത്രത്തിനു രഞ്ജി്ത്തുണ്ടാക്കിയ പ്രചാരണം ഗുണം ചെയ്തു.

മഞ്ജുവിന്റെ രണ്ടാമത്തെ ഏതെന്ന് പല തലത്തില്‍ നിന്നും ചോദ്യമുണ്ടായി. ആ ചോദ്യത്തിനു കൃത്യസമയത്ത് ഉത്തരം നല്‍കികൊണ്ട്് സത്യന്‍ അന്തിക്കാടും സ്‌കോര്‍ ചെയ്തു. രഞ്ജിത്തിനു സാധിക്കാത്തത് സത്യനേ സാധിക്കൂ എന്നരീതിയില്‍ വരെ പ്രചാരണം വന്നു.

ഏതായാലും ലാലിനും മഞ്ജുവിനും പ്രാധാന്യമുള്ളൊരു കുടുംബചിത്രമാണ് സത്യന്‍ ഒരുക്കുന്നത്. രഞ്ജന്‍ പ്രമോദ് ആണ് കഥയും തിരക്കഥയും. നിര്‍മാണം ആന്റണി പെരുമ്പാവൂരും. പ്രേക്ഷകര്‍ വലിയൊരു പ്രതീക്ഷയിലാണ് നില്‍ക്കുുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സത്യനു കഴിയണം. ഇല്ലെങ്കില്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X