Just In
- 9 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 10 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 10 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 11 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശോഭനയെക്കാള്‍ മികച്ച നടി മഞ്ജു വാര്യര്‍?
ശോഭനയെക്കാള്‍ മികച്ച നടിയാണോ മഞ്ജു വാര്യര്‍? ഇരുവരുടെയും ആരാധകരടെ എണ്ണം നോക്കിയാല്‍ ആര്‍ക്കായിരിക്കും വോട്ട് കൂടുതല്‍? ശോഭനയെക്കാള്‍ കൂടുതല്‍ മഞ്ജുവിന് ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഞ്ജുവിന്?
പതിനാല് വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കി. അതിനെക്കാള്‍, സംവിധായകരെല്ലാം കഥയുമായി മഞ്ജവിനെ സമീപിച്ചു. തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതല്‍ മഞ്ജുവിന്റെ ഓരോ ചലനവും വാര്‍ത്തയായിരുന്നു.
ഇടയ്ക്കൊന്ന് പ്രത്യക്ഷപ്പെട്ടെങ്കിലും ശോഭനയുടെയും തിരിച്ചുവരവായിരുന്നു തിരയെന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ. പതിമൂന്ന് വര്‍ഷമായി ശോഭനയും സിനിമയില്‍ സജീവമല്ല. വല്ല്യേട്ടന്, മാമ്പഴക്കാലം, മകള്‍ക്ക്, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ മാത്രമാണ് ശോഭനയുടേതായി ഈ കാലയളവില്‍ റിലീസ് ചെയ്തത്. ഒടുവിലഭിനയിച്ച സാഗര്‍ എലീയാസ് ജാക്കി 2009ലാണ് റിലീസായത്.
അങ്ങനെ നോക്കുമ്പോള്‍ ശോഭനയുടേതും തിരിച്ചുവരവാണ്. എന്തുകൊണ്ട് മഞ്ജുവിന് ലഭിച്ച സ്വീകരണം ശോഭനയ്ക്ക് ലഭിച്ചില്ല. അവിടെ ലഭിക്കുന്ന ഉത്തരം ശോഭനയെക്കാള്‍ മികച്ചത് മഞ്ജുവാണെന്നല്ലെ?
മഞ്ജുവിന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ മറ്റൊരു ഘടകം പ്രധാന കാരണമാണ്. മഞ്ജു വാര്യര്‍ - ദിലീപ് ബന്ധം പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ സജീവമായതിന് പിന്നാലെയാണ് മഞ്ജു തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ദിലീപുമായുള്ള ബന്ധം പിരിഞ്ഞിതാണോ തിരിച്ചുവരവിന് കാരണം എന്ന ആകാംക്ഷ മഞ്ജുവിന്റെ കാര്യങ്ങളറിയാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചു. പബ്ലിസിറ്റിക്ക് ഇതും ഒരു കാരണമല്ലേ.
സത്യത്തില്‍ മഞ്ജുവിനെയും ശോഭനയെയും താരതമ്യപ്പെടുത്തുന്നത് തികച്ചും നിരര്‍ത്ഥകമാണ്. രണ്ടുപേരും മികച്ച അഭിനേത്രികളും നര്ത്തകികളുമാണ്. അവര്‍ക്ക് അവരുടേതായ ഒരു സ്ഥാനം സിനിമയിലുണ്ട്താനും. കലയെ സ്നേഹിക്കുന്നവര്‍ ഇരുകൈയ്യും നീട്ടി ഇവരെ സ്വീകരിക്കട്ടെ!